play-sharp-fill
കേരളത്തിലെ സാംസ്‌കാരിക നായകർ സ്വന്തമായ അഭിപ്രായമില്ലാത്തവരാണ്: സിനിമാക്കാർ പലരുടേയും ജീവിതം കുത്തഴിഞ്ഞത്, അവാർഡ് നൽകി ആദരിക്കേണ്ടത് കർഷകരേയും സൈനികരേയും ശാസ്ത്രജ്ഞരേയുമാണ്;സന്തോഷ് പണ്ഡിറ്റ്

കേരളത്തിലെ സാംസ്‌കാരിക നായകർ സ്വന്തമായ അഭിപ്രായമില്ലാത്തവരാണ്: സിനിമാക്കാർ പലരുടേയും ജീവിതം കുത്തഴിഞ്ഞത്, അവാർഡ് നൽകി ആദരിക്കേണ്ടത് കർഷകരേയും സൈനികരേയും ശാസ്ത്രജ്ഞരേയുമാണ്;സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ

കുവൈറ്റ് : സിനിമാക്കാർ അമിത പരിഗണന അർഹിക്കുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. പലരുടേയും ജീവിതം കുത്തഴിഞ്ഞതാണ്. സാംസ്‌കാരിക നായകർ എന്ന് പറഞ്ഞ് നടക്കുന്നവർ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ചാനൽ ചർച്ചകളിൽ വന്ന് വീമ്പ് പറയുകയാണ് അവരുടെ പണി. ജനം സിനിമാക്കാർക്ക് നൽകുന്നത് ദൈവതുല്യമായ പരിഗണനയാണ്. സിനിമക്കാർ അത് ഒട്ടും അർഹിക്കുന്നില്ല. നാം ക്യാമറയുടെ മുൻപിൽ കാണുന്നവരല്ല യഥാർത്ഥ ജീവിതത്തിൽ പല സിനിമക്കാരും. കൂട്ടത്തിലുള്ള നടി ആക്രമിക്കപ്പെട്ടിട്ടും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയിൽ ഉള്ളത്. ആദരിക്കേണ്ടത് സിനിമക്കാരെയല്ല, പകരം കർഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പുതിയ സിനിമയുടെ പ്രവർത്തനങ്ങൾക്കായി കുവൈറ്റിലെത്തിയ സന്തോഷ് പണ്ഡിറ്റ് മാധ്യ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.