വിവാദ സ്വാമി സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ടതു മുതൽ വിവാദനായകൻ; നടപടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; ഒടുവിൽ ഹൈക്കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകി കുടുങ്ങി; ഡിവൈ.എസ്.പി രമേശ് കുമാറിന്റെ തൊപ്പി തെറിച്ചത് ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
ഇടുക്കി: സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ട് പോയതിനെ തുടർന്നാണ് ആദ്യമായി രമേശ് കുമാറിന്റെ പേര് മാധ്യമങ്ങളിൽ എത്തുന്നത്. ഏറ്റവും ഒടിവിൽ ഇപ്പോൾ വിവാദങ്ങളിൽ ഇദ്ദേഹം കുടുങ്ങിയത് സർക്കാർ നിലപാട് തെറ്റായി ഹൈക്കോടതിയിൽ അറിയിച്ചതിന്റെ പേരിലാണ്.
ഇതേ തുടർന്നാണ് ഇപ്പോൾ മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡിവൈ.എസ്.പിയായിരിക്കെ ഇദ്ദേഹത്തിന്റെ യൂണിഫോമാണ് വിവാദ സ്വാമി സന്തോഷ് മാധവന്റെ ഫ്‌ളാറ്റിൽ നിന്നും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തുകയും രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തു. ഇതേ തുടർന്നാണ് നടപടി. നിലവിൽ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാർ.
രമേഷ് കുമാറിന്റെ ഇടപെടലിൽ ഹൈക്കോടതി ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്.