ദളിത് വിരുദ്ധ പരാമർശം: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ
സ്വന്തം ലേഖകൻ
കാസർകോട്: ദളിത് വിരുദ്ധ പരാമർശം നടത്തിയ കേസിൽ സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം.
കാസർഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാൾ പൊലീസിനെ സമീപിച്ചത്. അൽപ്പസമയത്തിനകം ഏച്ചിക്കാനത്തെ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group