video
play-sharp-fill

Wednesday, May 21, 2025
HomeCinema'മല്ലിക സുകുമാരന് മക്കള്‍ താരങ്ങളായതിന്റെ അഹങ്കാരം; എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുത്'; തന്നെ പരിഹസിച്ച മല്ലിക...

‘മല്ലിക സുകുമാരന് മക്കള്‍ താരങ്ങളായതിന്റെ അഹങ്കാരം; എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുത്’; തന്നെ പരിഹസിച്ച മല്ലിക സുകുമാരന് മറുപടിയുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്

Spread the love

തന്നെ പരിഹസിച്ച മല്ലിക സുകുമാരന് മറുപടിയുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്.

അടുത്ത കാലത്ത് മല്ലിക ഏതോ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നത് ശാന്തിവിള ദിനേശ് ബംഗ്ലാവിൽ ഔത എന്ന പറയുന്ന ഒരു പൊട്ടിപ്പളിഞ്ഞ പടം എടുത്തവനാണെന്ന് മിമിക്രി കാണിച്ചുകൊണ്ട് പറയുകയാണ്. ഒന്നുമില്ലെങ്കിലും ഇവരെ വച്ച് 300 എപ്പിസോഡ്, ഏതാണ്ട് രണ്ടു വർഷത്തിലധികം കാലം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് വന്ന സീരിയൽ ചെയ്ത ഒരു സംവിധായനാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

ഞാൻ മല്ലിക ചേച്ചി എന്നല്ലാതെ ഇതുവരെ വിളിച്ചിട്ടില്ല. ഈ സ്ത്രീയാണ് ക്യാമറയുടെ ഫ്രണ്ടിൽ ഇരുന്ന് മിമിക്രി കാണിച്ച് പൊളിഞ്ഞ പടം എടുത്തയാള്‍ എന്ന് പറയുന്നത്. എന്റെ പടം പൊളിഞ്ഞു എന്ന് ഞാൻ തന്നെ ആദ്യം പറഞ്ഞ ആളല്ലേ. എന്നിട്ടും അവരിങ്ങനെ എന്നെ പറ്റി അനാവശ്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത്തരം ഒരു റീല്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

mallika-santhivila-dinesh-

ഇപ്പോള്‍ അവർ രണ്ടു താരങ്ങളുടെ അമ്മയാണ്. അതുകൊണ്ട് ജാഡ വരുന്നതിൽ കുഴപ്പമില്ല എന്ന് ഞാൻ പറയും.

അവരുടെ ഇപ്പോഴത്തെ എന്നോടുള്ള ദേഷ്യത്തിന് ഒരു കാരണമുണ്ട്. എമ്പുരാൻ സിനിമക്കെതിരെ സുരേഷ്കുമാർ സംസാരിച്ചതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവർ ഒരു പ്രസ്താവന ഇറക്കുകയും ആ പ്രസ്താവന പൃഥ്വിരാജ് ഓക്കെ അല്ല അണ്ണാ എന്ന് പറഞ്ഞ് ഷെയർ ചെയ്യുകയും ചെയ്തു.

ആ സമയത്ത് ഞാന്‍ പൃഥ്വിരാജ് ചെയ്തത് വഴരെ മോശമായിപ്പോയെന്നും നീ ജനിക്കുന്നതിന് മുന്നേ സിനിമ എടുത്ത് തുടങ്ങിയവനാണ് സുരേഷ് എന്നും പറഞ്ഞ് കുറച്ച് എപ്പിസോഡുകള്‍ ചെയ്തിരുന്നു.

അത് ചൊരുക്ക് തീർക്കുകയാണ് അവർ. എനിക്ക് പൃഥ്വിരാജിനെ ഇഷ്ടമാണ്. കാരണം സുകുമാരനെപ്പോലെ നിലപാടുള്ള ഒരുത്തനാണ് അദ്ദേഹം. സത്യം പറഞ്ഞാല്‍ ഒരു നൂറുപേരെങ്കിലും മല്ലിക സുകുമാരന്‍ എന്നെ പരിഹസിക്കുന്ന വീഡിയോ അയച്ച് തന്നിട്ട് ഇതിന് നല്ല മറുപടി പറയണമെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഞാന്‍ അത് ചെയ്യില്ല. എന്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.

അമ്മ വളരെ ചെറുപ്പത്തിൽ വിധവയായ സ്ത്രീയാണ്. താലിയറ്റ ഒരുത്തിയെയും നീ നോവിക്കരുത് എന്ന് അമ്മ പറയുമായിരുന്നു. കാരണം അവരുടെ കണ്ണീരിന് വിലയുള്ളതാണ്, അവർ ശപിച്ചാല്‍ ഫലിക്കും. പക്ഷെ ഈ സ്ത്രീ ശപിച്ചാൽ എനിക്കൊന്നും സംഭവിക്കില്ല.

ഞാൻ ഒരു സിനിമയെ സംവിധാനം ചെയ്തിട്ടുള്ളൂ. അത് നന്നായി പൊട്ടി എന്ന് ഞാൻ തന്നെ പറയുമ്പോൾ മല്ലികയുടെ മിമിക്രിക്ക് ഒരു പ്രസക്തിയും ഇല്ല. ക ഞാൻ അപ്പോ കാണുന്നവരെ അപ്പ എന്ന് വിളിക്കുന്ന ആളുമല്ല.

കരുണാകരൻ ജീവിച്ചിരുന്നപ്പോൾ നേടാനാകുന്നതൊക്കെ നേടി, കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഭർത്താവിന് വരെ കെ എസ് ഡി സിയുടെ ചെയർമാൻ സ്ഥാനം വാങ്ങി കൊടുത്ത ആളാണല്ലോ.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മോഡിയുടെ വ്യക്തി പ്രഭാവത്തിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ട് എമ്പുരാൻ ഇറങ്ങിയപ്പോൾ എന്റെ പ്രിയപ്പെട്ട സഖാവ് പിണറായി കാണണം എന്ന ലൈനിലുള്ള മല്ലിക എന്നെ കളിയാക്കിയാൽ ഞാനത് വകവെക്കില്ല. അവരങ്ങനെ പലതും പറയും.

മല്ലിക എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്. എന്നെക്കുറിച്ച് പറയാനുള്ള ഒരു യോഗ്യതയും നിങ്ങള്‍ക്കില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. മക്കള്‍ വലിയ താരങ്ങളായി മാറിയതോടെ വലിയ അഹങ്കാരമുള്ള സ്ത്രീയായി മല്ലിക മാറിയെന്ന് യെസ് മീഡിയ നെറ്റ്വർക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും ശാന്തിവിള ദിനേശ് പറയുന്നു.

വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന സ്ത്രീയാണ്. എന്റെ പടം ഓടാത്തതുകൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നും സീരിയലിലേക്ക് പോയത്. അതുകൊണ്ട് തന്നെ എനിക്ക് ആര് എന്ത് പറഞ്ഞാലും ഒരു വിഷയവും ഇല്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments