
ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ ആം ആദ്മി പാർട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്.
സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദില്‍ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്.
സാമൂഹ്യമാധ്യമങ്ങളില്‍ ഇവർ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി. വായു മലിനീകരണവുമായി ബന്ധപ്പെട്ട് പരിഹാസ വീഡിയോയാണ് ഇവര്‍ പുറത്തിറക്കിയിരുന്നത്. സാന്താക്ലോസ് മുഖംമൂടി ധരിച്ചയാള്‍ വായുമലിനീകരണം മോശമായത് കാരണം ബോധം നഷ്ടപ്പെടുന്നതായിരുന്നു വീഡിയോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.



