video
play-sharp-fill
അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വയോധികയ്‌ക്കൊപ്പം ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയെ കാണാനില്ല : കൊലപാതകമെന്ന് ബന്ധുക്കൾ

അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വയോധികയ്‌ക്കൊപ്പം ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയെ കാണാനില്ല : കൊലപാതകമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊട്ടാരക്കര : ദുരൂഹ സാഹചര്യത്തിൽ അറുപതുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബധിരയും മൂകയുമായ സഹോദരിക്കൊപ്പമായിരുന്നു ശാന്ത താമസിച്ചിരുന്നത്.

എന്നാൽ ഇന്ന് രാവിലെ ശാന്ത ഉണരാതിരുന്നതിനെത്തുടർന്ന് സഹോദരി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തലയുടെ പിന്നിലും കയ്യിലും ആഴത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇതിന് പുറമെ നിരവധി ചെറിയ പാടുകളും ചതവുകളും ശരീരത്തിലുണ്ട്. കഴിഞ്ഞ ദിവസം പുനലൂരിൽ പോയി മടങ്ങിവന്ന ഇവർക്കൊപ്പം തെങ്ങുകയറ്റ തൊഴിലാളിയായ ഒരു യുവാവും ഉണ്ടായിരുന്നു.

ഇയാളെയും കൂട്ടി പറണ്ടയിലെ ചില വീടുകളിൽ തേങ്ങ പറിക്കാനും ശാന്ത പോയിരുന്നു. വൈകിട്ട് 7 മണിയോടെയാണ് ഇരുവരും മടങ്ങിയെത്തുകയും ചെയ്തിരുന്നു.രാത്രി വൈകി ഇവർ താമസിച്ച വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കാണാണില്ല. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ശാന്തയുടെ മരണം കൊലപാതകമെണ് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.