സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ആവാം;നെറ്റ് /എം.ഫിൽ / പിഎച്ച്.ഡി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Spread the love

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്.

video
play-sharp-fill

സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / പിഎച്ച്.ഡി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടറിലുള്ള ജോലി പരിചയം അഭികാമ്യമാണ്. പ്രതിമാസ ശമ്പളം ഐ.സി.എസ്.എസ്.ആർ. നിയമങ്ങൾക്കനുസരിച്ചായിരിക്കും.കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിലാസം: [email protected] അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 26.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group