video
play-sharp-fill

Saturday, May 17, 2025
HomeCinemaഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ.... ; ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ...

ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ…. ; ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ പേരില്‍ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് ; സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയില്‍ അവസരം കിട്ടിയാല്‍ മാത്രമേ കാര്യമുള്ളൂ എന്നര്‍ഥം : സന്തോഷ് പണ്ഡിറ്റ്

Spread the love

സ്വന്തം ലേഖകൻ

സ്വന്തമായി സിനിമ നിര്‍മ്മിച്ചും സംവിധാനം ചെയ്തും നായകനായിട്ടുമൊക്കെ അഭിനയിച്ച്‌ ശ്രദ്ധേനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തുടക്കത്തില്‍ പലരും സന്തോഷിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം സിനിമകളെടുത്ത് അതില്‍ വിജയം കണ്ടെത്താന്‍ താരത്തിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം.

സിനിമയില്‍ അഭിനേതാവായോ, സംവിധായകന്‍ ആയോ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ പേരില്‍ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കില്‍, ഷൂട്ടിംഗിന് ഇടയില്‍ പഞ്ചാരയടി നടന്നാല്‍ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാന്‍ , അത് റിലീസ് ചെയ്യുവാന്‍ താല്‍പര്യം കാണിക്കില്ല എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

സിനിമയില്‍ അഭിനേതാവായോ, സംവിധായകന്‍ ആയോ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യം. സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് groups, WhatsApp ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം കിട്ടി എന്ന് സ്വയം ചിന്തിക്കുക.

അങ്ങനെ നിങ്ങള്‍ക്ക് അവസരം കിട്ടിയ സിനിമ, ഷോര്‍ട്ട് ഫിലിം, ആല്‍ബം എന്നിവ എത്ര എണ്ണം പുറത്തിറങ്ങി എന്നു ചിന്തിച്ച്‌ നോക്കൂ.. ഭൂരിഭാഗം പുതിയ സംവിധായകന്‍, പുതിയ നിര്‍മാതാവ്, പുതിയ നായകന്‍ എന്നിവര്‍ അഭിനയിച്ച വര്‍ക്ക് പുറത്ത് ഇറങ്ങാറില്ല എന്നതാണ് സത്യം. കാരണങ്ങള്‍..

1) സിനിമ സംബന്ധിയായ ഏതു ഫേസ്ബുക്ക് ഗ്രൂപ്പിലും, ഏത് WhatsApp ഗ്രൂപ്പിലും അംഗമായി എന്നു കരുതി നിങ്ങള്‍ക്ക് ഒരു അവസരവും കിട്ടുവാന്‍ പോകുന്നില്ല… അതില്‍ സിനിമ സീരിയസ് ആയി കണ്ട് പണം മുടക്കുന്ന ആളുകള്‍ കുറച്ചേ ഉള്ളൂ.. 99 ശതമാനം ആളുകളുടെയും പ്രശ്‌നം നിര്‍മാതാവ് ഇല്ല എന്നതാണ്.. ഇന്നേവരെ കേരളത്തില്‍ ഫേസ്ബുക്ക്, whatsapp കൂട്ടായ്മയില്‍ കുറേ സിനിമയ്ക്ക് തുടക്കം ഇട്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല..

2)പുതുതായി സിനിമ എടുത്ത് പുറത്തിറക്കുന്ന, സീരിയസ് ആയി സിനിമയെ കാണുന്ന ആളുകള്‍ക്ക് ഭൂരിഭാഗവും അവരുടെ തായി ഒരു ടീം, ഫോക്കസ് ഒക്കെ ഉണ്ടാകും.. അവര്‍ അഭിനയം, എഡിറ്റിങ്, ക്യാമറ etc ചെയ്യുവാന്‍ അവരുടെ കൂട്ടുകാര്‍ക്ക് മാത്രമേ അവസരം കൊടുക്കൂ.. അവരുടെ സിനിമയില്‍ ഇനി നിങ്ങള്‍ക്ക് അവസരം കിട്ടിയാലും ക്രൗഡ് ആകും, ജൂനിയര്‍ artist ആയി ഒരു ഡയലോഗ് ഇല്ലാത്ത റോള്‍ മാത്രമേ കിട്ടൂ. പടം hit ആയാലും അതിലൂടെ ആരും നിങ്ങളെ തിരിച്ചറിയില്ല..

3) ഇനി അഭിനയ മോഹം ഉള്ള നിങ്ങളില്‍ നിന്നും പണമോ ”മറ്റെന്തെങ്കിലും” വാങ്ങി അവസരം തരുന്ന പുതിയ ആളുകളുടെ വര്‍ക്ക് 95 ശതമാനം പുറത്തിറങ്ങില്ല.. നിങ്ങളുടെ പണം, (മാനം) പോയത് മെച്ചം.. ഇത്തരം വര്‍ക്കില്‍ തല വെച്ച്‌ കൊടുത്തിട്ട് ഒരു കാര്യവും ഇല്ല..

4) ഇനി ചില പുതിയ സംവിധായകര്‍ ഒരു ആവേശത്തിന്റെ പുറത്ത് സിനിമ, വെബ് സീരീസ് ഒക്കെ ഷൂട്ടിംഗ് തുടക്കം ഇടും ട്ടോ.. രണ്ടു ദിവസം കൊണ്ട് സാമ്ബത്തിക ബുദ്ധിമുട്ടില്‍ അവസാനിപ്പിക്കും.. ഇത്തരം വര്‍ക്കില്‍ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?

5) മറ്റു ചില പുതിയ സംവിധായകര്‍ കാര്യമായി സിനിമ ഷൂട്ടിംഗ് തുടങ്ങും.. പക്ഷേ ”പുറത്ത് പറയുവാന്‍ ബുദ്ധിമുട്ടുള്ള” കാര്യങ്ങളാല്‍ ഷൂട്ടിംഗിന് ഇടയില്‍ നിര്‍മ്മാതാവ് മുങ്ങും.. അങ്ങനെ ആ വര്‍ക്ക് അവസാനിക്കും.. അതായത് ചില നിര്‍മാതാക്കള്‍ നായികയെ പഞ്ചാരയടിക്കുവാന്‍ വേണ്ടി മാത്രമാണ് സിനിമയുടെ പേരില്‍ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കില്‍, ഷൂട്ടിംഗിന് ഇടയില്‍ പഞ്ചാരയടി നടന്നാല്‍ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാന്‍ , അത് റിലീസ് ചെയ്യുവാന്‍ താല്‍പര്യം കാണിക്കില്ല..

നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കില്‍ ഷൂട്ടിംഗിന് ഇടയില്‍ എത്ര ലക്ഷങ്ങള്‍ നഷ്ടം വന്നാലും ”പോട്ടെ പുല്ല്” എന്നു കരുതി ഓടിപ്പോകും അഥവാ മുങ്ങും. ഷൂട്ടിംഗിന് ഇടയില്‍ ഇതുപോലെ നിര്‍മാതാവ് മുങ്ങിയാല്‍ നിങ്ങള് കഴിച്ച ഭക്ഷണത്തിന്റെ പൈസ, താമസിച്ച ലോഡ്ജിന്റെ പൈസ, വണ്ടിക്കൂലി വരെ ചിലപ്പോള്‍ നിങ്ങളുടെ സ്വന്തം കൈയ്യില്‍ നിന്നും പോകും.. ഇത്തരം വര്‍ക്കില്‍ അവസരം കിട്ടിയിട്ട് എന്ത് കാര്യം?

സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയില്‍ നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ മാത്രമേ കാര്യമുള്ളൂ എന്നര്‍ഥം.. അത് മാത്രമേ പുറത്തിറങ്ങൂ.. വളരെ കഷ്ടപെട്ടാല്‍ കിട്ടും.. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്.. അതിനാല്‍ ആരും പുറത്തിറങ്ങാത്ത വര്‍ക്കിന്റെ ഭാഗം ആകരുത്.

വാല്‍ കഷ്ണം.. സിനിമയോട് താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങളുടെ വീട് വിറ്റ് കിട്ടിയ പണത്തിന് അല്ലെങ്കില്‍ നിങ്ങള് കഷ്ടപ്പെട്ട് സമ്ബാദിച്ച പണത്തിന് നിങ്ങളെ തന്നെ നായകന്‍/നായികയായി സിനിമ നിര്‍മിക്കുക.. self marketting ആണ് മുഖ്യം.

അത് മാത്രമാണ് practical.. അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ ഇങ്ങനെ ചാന്‍സ് അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വരും..പണ നഷ്ടം, സമയ നഷ്ടം, ചിലപ്പോള്‍ മാന നഷ്ടം മാത്രം ബാക്കിയാകും)ഭയം വേണ്ട ജാഗ്രത മതി.. ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ… എല്ലാവര്‍ക്കും നന്ദി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments