play-sharp-fill
അച്ഛനും അമ്മയും നഷ്ടപ്പെട്ട സനൂപ് വളർന്നത് വല്ല്യമ്മയുടെ തണലിൽ ; സനൂപിനെക്കുറിച്ച് സി.പി.എം നേതാക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം ; ഒറ്റക്കുത്തിന് സനൂപിനെ ഇല്ലാതാക്കിയത് നന്ദൻ : കേരളക്കരയെ കണ്ണീരിലാക്കി സനൂപിന്റെ മരണം

അച്ഛനും അമ്മയും നഷ്ടപ്പെട്ട സനൂപ് വളർന്നത് വല്ല്യമ്മയുടെ തണലിൽ ; സനൂപിനെക്കുറിച്ച് സി.പി.എം നേതാക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം ; ഒറ്റക്കുത്തിന് സനൂപിനെ ഇല്ലാതാക്കിയത് നന്ദൻ : കേരളക്കരയെ കണ്ണീരിലാക്കി സനൂപിന്റെ മരണം

സ്വന്തം ലേഖകൻ

തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സനൂപിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കേരളക്കര. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപിനെ വളർത്തിയത് വല്ല്യമ്മയാണ്.

വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് സനൂപ് ഇത്രയും കാലം ജീവിച്ചതും. സനൂപിനെക്കുറിച്ച് നാട്ടുകാർക്കും സുഹൃത്തുകൾക്കും പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും നല്ല അഭിപ്രായം മാത്രമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഇല്ലാതിരുന്ന വ്യക്തിയാണ് സനൂപ്. പ്രദേശത്ത് നേരത്തെ രാഷ്ട്രീയസംഘർഷം ഒന്നും നിലനിന്നിരുന്നില്ലെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സനൂപിനെ കൊലപ്പെടുത്തിയത്. ചിറ്റിലക്കാട് ആയിരുന്നു സംഭവം. മിഥുൻ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവർ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

സനൂപിനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയവരാാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇതിൽ നിസാര പരിക്കുള്ള ഒരാൾ ആശുപത്രി വിട്ടു.

പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ ബിജെപി ബംജ്‌റഗദൾ പ്രവർത്തകരാണ് ഇവരെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.

പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസും അറിയിച്ചു. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി.

അനുമതിയില്ലാതെ നടത്തിയ ബൈക്ക് റേസുമായി ബന്ധപ്പെട്ട് പ്രദേശികമായി നിൽക്കുന്ന തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചനയുണ്ട്. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

നന്ദൻ എന്നയാൾ സനൂപിനെ ആദ്യം കുത്തിവീഴത്തുകയായിരുന്നെന്നും വയറിനും നെഞ്ചിനും ഇടയിലാണ് കുത്തിയതെന്നും പരിക്കേറ്റവരുടെ മൊഴിയിൽ പറയുന്നു. അതിനുശേഷം മറ്റു മൂന്ന് പേരെയും ഓടിച്ചിട്ട് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളും പറയുന്നത്.