video
play-sharp-fill

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിലെടുത്തിരിക്കുന്നത് പ്രതികളെ സഹായിച്ചവരെ

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിലെടുത്തിരിക്കുന്നത് പ്രതികളെ സഹായിച്ചവരെ

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറിയായ സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ സഹായിച്ച രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ചിറ്റിലങ്ങാട് സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പരിക്കേറ്റവർ മൊഴി പൊലീസിന് നൽകി. ആക്രമണത്തിൽ മൂന്ന് സി പി എം പ്രവർത്തകർക്കും കുത്തേറ്റിരുന്നു. ചിറ്റിലങ്ങാട് സ്വദേശി നന്ദൻ എന്നയാളുടെ നേതൃത്വത്തിലാണ് സനൂപിനെ ആക്രമിച്ചത്.

സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.

ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സനൂപ് കൊല്ലപ്പെടുന്നത്. ചിറ്റിലങ്ങാട്ടെ സി പി എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായിരുന്നു. പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി പി എം പ്രവർത്തകരും ചേർന്ന് സ്ഥലത്തെത്തിയത്. ഇവിടെ വച്ചാണ് ആക്രമണം നടന്നത്.