
നെല്ല്, റബ്ബർ കർഷകർ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് നാടകം സുരേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെസി ജോസഫ്, പിഎം സലിം, ടോമി കല്ലാനി, കുര്യൻ ജോയി, ജോഷി ഫിലിപ്, ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലം പള്ളി, സുധ കുരിയൻ, പി എസ് രഘുറാം, പി ആർ സോന, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു.