video

00:00

പാമ്പിനെക്കണ്ടു വെട്ടിച്ചു മാറ്റിയ കാർ തലകുത്തി മീനച്ചിലാറ്റിൽ വീണു: യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി; അപകടമുണ്ടായത് ഏറ്റുമാനൂർ പേരൂർ പുന്നത്തുറ റോഡിൽ

പാമ്പിനെക്കണ്ടു വെട്ടിച്ചു മാറ്റിയ കാർ തലകുത്തി മീനച്ചിലാറ്റിൽ വീണു: യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി; അപകടമുണ്ടായത് ഏറ്റുമാനൂർ പേരൂർ പുന്നത്തുറ റോഡിൽ

Spread the love

തേർഡ് ഐ ബ്യൂറോ

പേരൂർ: പാമ്പിനെക്കണ്ടു വെട്ടിച്ചു മാറ്റിയ കാർ നിയന്ത്രണം വിട്ട കാർ മീനച്ചിലാറ്റിലേയ്ക്കു തലകുത്തി വീണു. കാറിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ പുറത്തു കയറാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറാണ് മീനച്ചിലാറ്റിലേയ്ക്കു തലകുത്തി മറിഞ്ഞത്. കാർ യാത്രക്കാരൻ പേരൂർ പുഴക്കരയിൽ കുഞ്ഞുമോനാ (ജേക്കബ്) ണ് കാർ ഓടിച്ചിരുന്നത്. ഇയാളാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ – പേരൂർ – പുന്നത്തുറ റോഡിൽ പള്ളിക്കുന്ന് ഭാഗത്താണ് കാർ അപകടത്തിൽപ്പെട്ടത്. കണ്ണപുര ഭാഗത്തു നിന്നും പേരൂരിലേയ്ക്കു വരികയായിരുന്നു മാതുരി ഓൾട്ടോ കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളികുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് റോഡിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ജേക്കബിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആറ്റുതീരത്തെത്തിയപ്പോഴാണ് പാമ്പിനെ ജേക്കബ് കണ്ടത്. ഇതേ തുടർന്നു ജേക്കബ് കാർ വെട്ടിച്ചു മാറ്റി. ഇതോടെ 20 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാർ പാറക്കെട്ടുകളിൽ ഇടിച്ച് ചരിഞ്ഞു നിന്നതിനാൽ ആറ്റിലേയ്ക്കു പൂർണമായും വീണില്ല.

പാതിഭാഗം മാത്രമാണ് കാർ വെള്ളത്തിലേയ്ക്കു വീണത്. ക്രയിൻ കൊണ്ടുവന്ന് നാട്ടുകാരുടെ സഹായത്തോടെ കാർ കരക്കുകയറ്റി. ജേക്കബിന് പ്രഥമ ശുശ്രൂഷ നൽകി.