
മഴക്കാലമായതിനാൽ വീട്ടിലും പരിസരപ്രദേശങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണ്. ചില സമയങ്ങളില്‍ ഇവയുടെ കടിയേല്‍ക്കാറുണ്ട്. പാമ്പ് കടിയേറ്റാല്‍ ആളുകള്‍ പരിഭ്രാന്തരാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇതായിരിക്കാം ചിലപ്പോള്‍ മരണത്തിന് കാരണമാകുക.
പാമ്പ് കടിയേറ്റാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പാമ്പിന്റെ കടിയേറ്റാൽ അതിനെ ഒരിക്കലും പ്രകോപിപ്പിക്കരുത്. വളരെ നിശബ്ദമായി, കഴിയുന്നത്ര വേഗത്തില്‍ സുരക്ഷിതമായി അവിടെ നിന്ന് മാറുകയെന്നതാണ് പാമ്ബ് കടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സൂത്രം. എന്നിരുന്നാലും പാമ്ബിനെ ചവിട്ടിപ്പോകുകയോ മറ്റോ ചെയ്താല്‍ അതിന്റെ കടിയേല്‍ക്കാം. അങ്ങനെ കടിയേറ്റാല്‍ പരിഭ്രാന്തരാകുകയോ ഓടുകയോ ചെയ്യരുതെന്നാണ് ഡോക്ടർ അഗർവാള്‍ പറയുന്നത്. ഓടുന്നത് വിഷം ശരീരത്തില്‍ പെട്ടെന്ന് പടരാൻ കരണമാകുമത്രേ. പകരം, ശാന്തത പാലിക്കുക, ഇരിക്കുക അല്ലെങ്കില്‍ കിടക്കുക.
പാമ്പ് കടിയേറ്റ ഭാഗത്തിന് സമീപമുള്ള ഇറുകിയ വസ്ത്രങ്ങള്‍, മോതിരങ്ങള്‍, വാച്ചുകള്‍ എന്നിവ ഉടൻ നീക്കം ചെയ്യുക. ശേഷം ബാൻഡേജോ കോട്ടണ്‍ തുണിയോ തൂവാലയോ ഉപയോഗിച്ച് കെട്ടണം. കടിയേറ്റ ഭാഗത്ത് നിന്ന് കുറച്ച് മുകളിലായിട്ട് വേണം കെട്ടാൻ. എന്നാല്‍ ടൈറ്റാക്കി കെട്ടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പ് കടിയേറ്റാല്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നോക്കാം.
കടിയേറ്റ ഭാഗം അധികം മുറുകെ കെട്ടരുത്.
ഐസ് പുരട്ടുകയോ മുറിവില്‍ തൊടുകയോ ചെയ്യരുത്.
വിഷം വായ കൊണ്ടോ മറ്റോ വലിച്ചെടുക്കാൻ ശ്രമിക്കരുത്.
മദ്യം, കാപ്പി എന്നിവ കഴിക്കരുത്.
പാമ്ബിനെ കൊല്ലാനോ പിടിക്കാനോ ശ്രമിക്കരുത്. പറ്റുമെങ്കില്‍ അതിന്റെ വലുപ്പവും നിറവും ശ്രദ്ധിക്കുക, അല്ലെങ്കില്‍ ഡോക്ടർമാർക്ക് തിരിച്ചറിയാൻ സഹായിക്കുന്നതിന് സുരക്ഷിതമായ അകലത്തില്‍ നിന്ന് ഒരു ഫോട്ടോ എടുക്കുക.
ഒരിക്കലും വീട്ടുവൈദ്യങ്ങളെ ആശ്രയിക്കരുത്; എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക. വൈകുന്ന ഓരോ നിമിഷവും ജീവന് ഭീഷണിയാണ്.