ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ സംഗമം നവംബർ 8, 9 തീയതികളിൽ കുറവിലങ്ങാട്ട് : ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ സംഗമം നവംബർ 8, 9 തീയതികളിൽ കുറവിലങ്ങാട്ട് നടത്തും.
8-ാം തീയതി വെള്ളിയാഴ്ച കുറവിലങ്ങാടിനടുത്ത് കുര്യത്ത് സ്ഥിതി ചെയ്യുന്ന “ശങ്കരപുരി കപ്പേളയിൽ നിന്നും സമ്മേളന നഗറിലേക്കുള്ള ദീപശിഖയും, പതാകയും വാഹനങ്ങളുടെ അകമ്പടിയോടെ എത്തിക്കുക ഇന്ത്യൻ റെയിൽവേ താരവും, ശങ്കരപുരി കുടുംബാംഗവുമായ ടി.സി. ജെയിംസ് തെക്കേടമാണ്. ഗ്ലോബൽ എക്യൂ മെനിക്കൽ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ ദീപശിഖ ഏറ്റുവാങ്ങും.
എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഡോ. സിറിയക് തോമസ് പതാക ഉയർത്തും. പ്രധാന സമ്മേളന ദിനമായ നവംബർ 9 ന് രാവിലെ 7 മണിക്ക് മർത്തമറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ കുർബാനയും തുടർന്ന് പ്രതിനിധികളുടെ രജിസ്ട്രേഷനും.
10 മണിക്ക് സഭാ മേലധ്യക്ഷന്മാരേയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിക്കും. തുടർന്ന് ഡോ. സിറിയക് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നതും കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്യുമെനിക്കൽ ഫോറം ജനറൽ സെക്രട്ടറി തോമസ് കണ്ണന്തറ സ്വാഗതവും, റവ. ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, പൂർവ്വിക അനുസ്‌മരണം നടത്തും. ശങ്കരപുരി കുടുംബാംഗമായിരുന്ന കാലം ചെയ്‌ത കുടുംബയോഗം മുൻ രക്ഷാധികാരി, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാ പ്പൊലീത്തായെ അനുസ്‌മരിച്ചുകൊണ്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിക്കും.
ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ പ്രസംഗിക്കും. പി.ജെ. ജോസഫ് എം.എൽ.എ, മുഖ്യസന്ദേശവും, ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണവും നടത്തും. എംഎൽഎമാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ എന്നിവരും,
റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി, എക്യു മെനിക്കൽ ഫോറം വൈസ് ചെയർമാൻമാരായ ഡോ. ജോസ് പോൾ ശങ്കൂരി ക്കൽ, ഡോ. ജോസ് കാലായിൽ, ട്രഷറാർ ജോർജ്ജുകുട്ടി കര്യാനപ്പള്ളിൽ ഡോ. ഏബ്രഹാം ബെൻഹർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. എക്യുമെനിക്കൽ ഫോറം ജനറൽ കൺവീനർ അഡ്വ. സിജി ആന്റണി കൃതജ്ഞത പറയും.
ഉച്ചയ്ക്ക് 1.45 ന് “യുവജന കുടിയേറ്റത്തിന്റെ ഗുണ ദോഷവശങ്ങളും, വയോ ജന സംരക്ഷണത്തിൻ്റെ പുതിയ കാഴ്‌ചപ്പാടും” എന്ന വിഷയത്തിൽ നടക്കുന്ന സിംമ്പോസിയം മന്ത്രി വി.എൻ. വാസവൻ ഉൽഘാടനം ചെയ്യും. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മെമ്പർ ഡോ.സ്റ്റാനി തോമസ്, സീറോ മലബാർ കുരിയ ആത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
എം.ജി. യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മുൻ ഡയറക്ടർ ഡോ. കെ.കെ. ജോസ് ചോലപ്പള്ളി മോഡറേറ്ററായിരിക്കും. ജോയി ചെട്ടിശേരി സ്വാഗതവും, ഷിജോ ജോസഫ് ചെന്നേലിൽ കൃതജ്ഞതയും പറയും.
3 മണിക്ക് ചേരുന്ന സഭൈക്യസംഗമം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൽഘാടനം ചെയ്യും. എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഡോ. സിറിയക് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും.
ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പൊലിത്ത എന്നിവർ അനുഗ്രഹപ്രഭാഷണവും, അഭിവന്ദ്യമാർ മാത്യു അറയ്ക്കൽ മുഖ്യ സന്ദേശവും നല്‌കും. രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ, ഫ്രാൻസിസ് ജോർജ്ജ് എം.പി., പാലാ രൂപതാ വികാരി മോൺ ജോസഫ് കണിയോടിക്കൽ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ജോസ്. തോമസ് കണ്ണന്തറ എന്നിവർ ആശംസകൾ നേരും.
അഡ്വ. സിജി ആന്റണി തെക്കേടത്ത് “ക്രൈസ്‌തവ സംഗമ പ്രമേയം” അവതരിപ്പിക്കും ജോസഫ് സെബാ സ്റ്റ്യൻ തെന്നാട്ടിൽ സ്വാഗതവും, ആൽവിൻ ജോസഫ് നന്ദിയും പറയും.
വ്യത്യസ്‌ത മേഖലകളിൽ നേതൃത്വ സംഭാവനകൾ നൽകിയ പതിനഞ്ച് പ്രമുഖ വ്യക്തികളെ ചടങ്ങിൽ കർദ്ദിനാൾ മാർ ജോസഫ് ആലഞ്ചേരി ആദരിക്കും.
ഡോ. സിറിയക് തോമസ്, തോമസ് കണ്ണംതറ, ജോയ് ചെട്ടിശേരി, ആൽവിൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.