തെലുഗുഭാഷയിൽ വൻ വിജയം വരിച്ച “ശങ്കരാഭരണം” മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും ഗാനങ്ങൾ അതേപടി നിലനിർത്തുകയാണുണ്ടായത്: ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും “ശങ്കരാഭരണ” ത്തിലെ തെലുഗു ഗാനങ്ങൾ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു .

Spread the love

കോട്ടയം:
ഭാഷകളുടെ വൻമതിലുകൾ ഭേദിച്ചുകൊണ്ട് ചില ഇതരഭാഷാഗാനങ്ങൾ ഇടക്കൊക്കെ മലയാള സിനിമയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

video
play-sharp-fill

1979- ൽ പ്രദർശനത്തിനെത്തിയ
കെ വിശ്വനാഥിന്റെ “ശങ്കരാഭരണം ” എന്ന സിനിമയിലൂടെയാണ് തെലുങ്കു ഭാഷയേയും തെലുഗു ഗാനങ്ങളേയും തെലുഗു സിനിമകളേയുമെല്ലാം മലയാളികൾ കൂടുതൽ അടുത്തറിയുന്നത് .

മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലവും , മികച്ച സംഗീതസംവിധായകൻ,
മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനേയുള്ള ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങളും നേടിയെടുത്ത് ശ്രദ്ധേയമായിരുന്നു ഈ ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലുഗുഭാഷയിൽ വൻ വിജയം വരിച്ച “ശങ്കരാഭരണം” മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും തെലുങ്കു ഗാനങ്ങൾ അതേപടി
നിലനിർത്തുകയാണുണ്ടായത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇതരഭാഷ ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോൾ ഗാനങ്ങളെ മാത്രം മൊഴിമാറ്റത്തിൽ നിന്നും മാറ്റി നിർത്തിയത് .

ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും “ശങ്കരാഭരണ” ത്തിലെ തെലുഗു ഗാനങ്ങൾ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു .

“ഓംകാരനാദാനു …. ”
(എസ്. ജാനകി, എസ്. പി. ബാലസുബ്രഹ്മണ്യം -രചന വെട്ടുരി സുന്ദരരാമമൂർത്തി )

“രാഗം താനം പല്ലവി …”
(എസ്. പി. ബാലസുബ്രഹ്മണ്യം – രചന വെട്ടുരി സുന്ദരരാമ മൂർത്തി )

“ശങ്കരാ നാദശരീരാ പരാ … ”
(എസ്. പി. ബാലസുബ്രഹ്മണ്യം )

“യേ തിരുഗ നാനു …”
(വാണി ജയറാം – രചന ഭദ്രാചലം രാമദാസ്)

“ബ്രോചേവാരെവരുരാ … ”
( എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം – രചന മൈസൂർ വാസുദേവാചാരി )

“മാനസസഞ്ചരരേ … ”
(എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം – രചന സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ )

“സാമജ വരഗമനാ … ”
(എസ്. ജാനകി, എസ്. പി. ബാലസുബ്രഹ്മണ്യം – രചന വെട്ടുരി സുന്ദരരാമ മൂർത്തി )

“മാണിക്യ വീണാം … ”
( എസ്. പി. ബാലസുബ്രഹ്മണ്യം )

“പലുകേ ബംഗാരമൈയാന … ”
(എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം – രചന ഭദ്രാചലം രാമദാസ് )

“ദൊരാകുന ഇതുവന്തി സേവാ …”
(എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം – വെട്ടുരി സുന്ദരരാമ മൂർത്തി )

ഭാഷകൾക്കതീതമാണ് സംഗീതമെന്ന് ” ശങ്കരാഭരണം” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ശരിക്കും തെളിയിക്കപ്പെട്ടത് .

പ്രശസ്ത നർത്തകിയായ മഞ്ജു ഭാർഗ്ഗവിയായിരുന്നു ഈ ചിത്രത്തിലെ നായിക . ശങ്കരാഭണത്തിലൂടെ അവർ ഇന്ത്യയൊട്ടുക്ക് അറിയപ്പെടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഈ നർത്തകി ഒരു തെലുഗു പാട്ടിന്റെ തന്നെ നൃത്താവിഷ്കരണത്തിലൂടെ “മാനിഷാദ ” എന്ന മലയാള ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള കാര്യം പലർക്കും അറിയില്ല .

“മാനിഷാദ ” യിലൂടെയാണ് മലയാളികൾ ആദ്യമായി ഒരു തെലുഗു ഗാനം പൂർണ്ണമായും മലയാള സിനിമയിലൂടെ കേൾക്കുന്നത്. അനുസെട്ടി സുബ്ബാറാവു എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന്
പി സുശീല പാടിയ

” ആന്ധ്രമാതാ നീക്കു
വന്ദനമലുയമ്മാ അനുരാഗമാലയിതേ
അന്തുകോയമ്മാ ….”

എന്ന ഗാനം ഇപ്പോൾ
ഓർക്കുന്നവർ തന്നെ വിരളമായിരിക്കും .

ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം ചെയ്ത
“മാനിഷാദ ” യുടെ കഥയെഴുതിയത് ശാരംഗപാണിയാണ് .

പ്രേംനസീർ ,ഉമ്മർ , തിക്കുറിശ്ശി , അടൂർ ഭാസി ,ബഹദൂർ , ഗോവിന്ദൻകുട്ടി, ശ്രീവിദ്യ, ഉഷാകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങൾ .

“മാനിഷാദ ” എന്ന ചിത്രത്തിൽ ഡൽഹിയിൽ നടക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ നൃത്ത സംഗീത പരിപാടിയിൽ ആന്ധ്രാ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഈ തെലുഗു ഗാനം മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത് .

അങ്ങനെ സുബ്ബറാവു എഴുതിയ ഒരു ഇതര ഭാഷാഗാനം മലയാള സിനിമയിലെ ആദ്യ തെലുഗുഗാനമായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി.