ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഇന്ത്യക്കാർ ആദരിക്കുന്ന സഞ്ജു സാംസൺ നാട്ടിലെത്തി തികച്ചും സാധാരണക്കാരനായി ചായക്കടയിൽ ചായ കുടിക്കാനെത്തി: ആരാധകരെക്കൊണ്ട് നിറഞ്ഞ് ചായക്കട: നാട്ടുകാരുമായി സന്തോഷം പങ്കിട്ട് സെൽഫിയെടുത്ത് മടക്കം.

Spread the love

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീടനേട്ടത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുന്നു.

video
play-sharp-fill

ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ പുരസ്കാരം നേടി വെറും നാല് ദിവസത്തിന് ശേഷം, തിരുവനന്തപുരത്തെ നാടൻ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ സഞ്ജുവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

കറുത്ത ടി-ഷർട്ടും പാന്‍റുമണിഞ്ഞ് തികച്ചും സാധാരണക്കാരനായി കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു. കടയിലെ ജീവനക്കാരാണ് സഞ്ജുവിനെ ആദ്യം തിരിച്ചറിഞ്ഞത്.സഞ്ജു എത്തിയ വിവരം അറിഞ്ഞ് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ എല്ലാവർക്കും പുഞ്ചിരിയോടെ സെല്‍ഫി നല്‍കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും സഞ്ജു സമയം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിഎല്‍ 2026-ല്‍ ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ചെറിയ ഇടവേള ആഘോഷിക്കുകയാണ് താരം.
തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സഞ്ജുവിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി താരത്തെ സ്വീകരിച്ചു.

നൂറുകണക്കിന് ആരാധകരാണ് സഞ്ജു… സഞ്ജു.. വിളികളുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിർണ്ണായക പങ്കുവഹിച്ച സഞ്ജു വെറും 5 മത്സരങ്ങളില്‍ നിന്ന് 80.25 ശരാശരിയില്‍ 321 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടൂർണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്കോററും സഞ്ജു തന്നെയായിരുന്നു.