
കൊല്‍ക്കത്ത : ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ വെസ്റ്റ് ഇൻഡിസിനെ തകർത്ത് സെമിഫൈനലില്‍ എത്താൻ ഇന്ത്യക്ക് കരുത്തായത് മലവയാളി താരം സഞ്ജു സാംസണിന്റെ മാസ്മരിക പ്രകടനം.
വിൻഡീസ് ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ലോകകപ്പില്‍ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
2014ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്.
ഇതിനൊപ്പം ടി20 ലോകകപ്പ് റണ്‍ ചേസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോഡും സഞ്ജു സാംസണ് തകർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
196 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാൻ വെറും 50 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ സഞ്ജു 2016 ല്‍ ഓസ്ട്രേലിയയ്ക്കെതിരെയും (2022 ല്‍) പാകിസ്ഥാനെതിരെയും (82 നോട്ടൗട്ട്) കോഹ്ലി നേടിയ 82 റണ്‍സ് മറികടന്നു. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയുടെ വിജയം പൂർത്തിയാക്കാൻ സഞ്ജുവിന്റെ ഇന്നിംഗ്സ് സഹായിച്ചു.
ലോകകപ്പിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നേടിയത്. 26 പന്തുകളാണ് സഞ്ജുവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഈ ലോകകപ്പില്‍ സഞ്ജുവിന് അവസരം ലഭിച്ച മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്.



