സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമോ? സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തിലേക്കോ?കിട്ടുന്നത് കോടികൾ

Spread the love

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതുസംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

video
play-sharp-fill

ട്രേഡ് ഡീല്‍ വഴി താരത്തിന്റെ കൂടുമാറ്റം ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും സിഎസ്‌കെ, രാജസ്ഥാന് കൈമാറുമെന്നാണ് വിവരം.

മൂന്ന് താരങ്ങളും ഈ ഓഫര്‍ അംഗീകരിച്ചതായും വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍ കിങ്‌സിലേക്ക് മാറിയാല്‍ സഞ്ജുവിന് എത്ര രൂപ ലഭിച്ചേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. 2025 ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ താരങ്ങളില്‍ ഒരാള്‍ സഞ്ജുവായിരുന്നു.

18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ താരത്തെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെ തന്നെ ടീമില്‍ നിന്ന് റിലീസ് ചെയ്യാന്‍ സഞ്ജു രാജസ്ഥാന്‍ ഫ്രാഞ്ചൈസിയോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുകയാണെങ്കില്‍ സഞ്ജുവിന് ഫ്രാഞ്ചൈസി 18 കോടി രൂപ നല്‍കേണ്ടിവരും. ഇത്തവണ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായപ്പോള്‍ ലഭിച്ചതിനേക്കാള്‍ തുക സഞ്ജുവിന് സൂപ്പര്‍ കിങ്‌സില്‍ നിന്നുകൊണ്ട് നേടാന്‍ സാധിക്കുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രാജസ്ഥാനേക്കാള്‍ ബ്രാന്‍ഡ് മൂല്യമുള്ള ടീമാണ് ചെന്നൈ. അതിനാല്‍ തന്നെ വിവിധ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ രാജസ്ഥാനില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ സഞ്ജുവിന് ലഭിക്കും.