
ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, നായക സ്ഥാനത്ത് ആദ്യമായി ശുഭ്മാന്‍ ഗിൽ
മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍.
രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയാണ് നായകനായി നിയമിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം നടക്കാനിരിക്കുന്ന പര്യടനത്തില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണും സംഘവുമായിരിക്കും പരിശീലകര്‍.
ഇപ്പോള്‍ പുരോഗമിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ജൂലായ് ആറിനാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ലോകകപ്പ് കളിക്കുന്ന ടീമില്‍ നിന്ന് സഞ്ജുവിന് പുറമേ രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു താരം യശ്വസി ജയ്‌സ്‌വാളിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതാദ്യമായിട്ടാണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിന്റെ നായകനായി നിയമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേഖ് ശര്‍മ്മ, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ആദ്യമായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്.