play-sharp-fill
റെക്കോർഡുകൾ തകർത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകൾ സഞ്ജു നേടും ; മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, സഞ്ജുവിനെ ആരുമായും താരതമ്യം ചെയ്യരുത് : പ്രിയതാരത്തെ കുറിച്ച് ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ

റെക്കോർഡുകൾ തകർത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകൾ സഞ്ജു നേടും ; മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, സഞ്ജുവിനെ ആരുമായും താരതമ്യം ചെയ്യരുത് : പ്രിയതാരത്തെ കുറിച്ച് ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി : ക്രിക്കറ്റ് ആരാധകരുടെ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറികൾ, രണ്ട് കളിയിലും ടീം നേടിയ ത്രസിപ്പിക്കുന്ന വിജയം നേടിയ സഞ്ജു സാംസണ് അഭിനന്ദന പ്രവാഹമാണ്.

ശശിതരൂർ എംപി ട്വിറ്ററിൽ തുടങ്ങിവെച്ച അടുത്ത ധോണിയാണ് സഞ്ജുവെന്ന അഭിപ്രായവും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ സഞ്ജുവിന് മുൻപ് മലയാളികളുടെ പ്രിയതാരമായ എസ് ശ്രീശാന്താണ് സഞ്ജുവിനെ അഭിനന്ദിച്ചും താരതമ്യപ്പെടുത്തലുകൾക്കുമെതിരെ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിഎല്ലിലെ ഈ രണ്ട് ഇന്നിങ്‌സുകൾ മാത്രമല്ല, എപ്പോഴും സഞ്ജു നന്നായി കളിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീശാന്ത് പറയുന്നു. അനേകം റെക്കോർഡുകൾ തകർത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകൾ സഞ്ജു നേടും.

അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് ദയവുചെയ്ത് സഞ്ജുവിനെ ആരുമായും താരതമ്യപ്പെടുത്തരുതെന്നും ശ്രീശാന്ത് പറയുന്നു.

ഇന്നലെ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 224 എന്ന ലക്ഷ്യം സഞ്ജു സാംസൺ, സ്റ്റീവ് മിത്ത്, രാഹുൽ തേവാട്ടിയ എന്നിവരുടെ അർദ്ധസെഞ്ചുറികളുടെ മികവിലാണ് രാജസ്ഥാൻ മറികടന്നത്. കളിയിലെ താരമായി സഞ്ജുവിനെയായിരുന്നു തിരഞ്ഞെടുത്തത്.

രാജസ്ഥാൻ റോയൽസിന്റെ ജയത്തിന് പിന്നാലെയാണ് അടുത്ത ധോണിയാണ് സഞ്ജുവെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. 14 വയസുളളപ്പോൾ സഞ്ജുവിനോട്, അടുത്ത ധോണിയായി ഒരു ദിവസം നീ മാറുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഐപിഎല്ലിലെ രണ്ട് ഇന്നിങ്‌സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം വരവറിയിച്ചു എന്നുമാണ് ശശിതരൂർ കുറിച്ചിരുന്നത്.

Tags :