video
play-sharp-fill

സഞ്ജുവിനും ടീമിനും തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് കനത്ത പിഴ ചുമത്തി ബിസിസിഐ

സഞ്ജുവിനും ടീമിനും തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് കനത്ത പിഴ ചുമത്തി ബിസിസിഐ

Spread the love

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ.

 

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.

 

പ്ലേയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ക്ക് ആറ് ലക്ഷമോ മാച്ച്‌ ഫീയുടെ 25 ശതമാനമോ ഏതാണ് കുറവ് അത്രയും തുക പിഴയായി ഒടുക്കണം. ടീമിലെ ഇംപാക്‌ട് പ്ലേയര്‍ക്കും പിഴ ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് സഞ്ജുവിന് കനത്ത പിഴ ചുമത്തിയത്. ആദ്യ തവണ ശിക്ഷിക്കപ്പെടുമ്ബോള്‍ 12 ലക്ഷം രൂപയായിരുന്നു പിഴ. ഗുജറാത്തിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന് അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുളളു.

 

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേർത്ത ഗുജറാത്ത് ടീം ടോട്ടല്‍ 217 റണ്‍സിലെത്തിക്കുകയും ചെയ്തു.

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു.