സഞ്ജുവും രാജസ്ഥാനും വേര്‍പിരിയുന്നു; തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച്‌ താരം; അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കില്ല

Spread the love

മുംബൈ: മലയാളി താരം സഞ്ജു സാംസണും ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വേര്‍പിരിയുന്നു.

അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കില്ല. ടീം വിടാനുള്ള താല്‍പര്യം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.

മലയാളി താരവും ടീമും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്നും റിപോര്‍ട്ടുകളുണ്ട്. താരം ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളില്‍ ഒന്നിലേക്കു പോകുമെന്ന ചര്‍ച്ചകളും ഇതോടെ സജീവമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ വില്‍ക്കുകയോ അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് താരം ടീമിനെ അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്താല്‍ സഞ്ജു മിനി ലേലത്തില്‍ എത്തും.

രാജസ്ഥാനായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമാണ് സഞ്ജു. 149 മല്‍സരങ്ങള്‍ ടീമിനായി കളിച്ചു. 4027 റണ്‍സ് ടീമിനായി നേടി. കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളിലും താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ചില മത്സരങ്ങളില്‍ താരം ഇംപാക്‌ട് പ്ലയറായും കളിച്ചു.

റിയാന്‍ പരാഗായിരുന്നു ടീമിനെ പല മത്സരങ്ങളിലും നയിച്ചത്. 9 മത്സരങ്ങളാണ് താരം കഴിഞ്ഞ സീസണില്‍ ആകെ കളിച്ചത്. 285 റണ്‍സ് നേടി. ടീമിനു പക്ഷേ പ്ലേ ഓഫിലെത്താന്‍ സാധിച്ചില്ല.