
സഞ്ജുവിന്റെ ടീം ഇന്ന് ബംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങുന്നത് പുതിയ പിങ്ക് ജേഴ്സിയിൽ
ജയ്‌പൂർ : സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയില്‍.
റോയല്സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്ക്കുള്ള സമര്പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തില്‍ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന് കളത്തിലിറങ്ങുക.
രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില് പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള് ഉള്‍പ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്പ്പന. ബന്ധാനി പാറ്റേണിലുള്ള രാജസ്ഥാനിലെ സ്ത്രീകള് ഉപയോഗിക്കുന്ന ഡിസൈനുകള് ജേഴ്സിയിലുണ്ട്.
Third Eye News Live
0