പുതുവത്സരം അടിച്ചു ‘പൊളിക്കാർ ഗോവയിൽ പോയ മൂന്നംഗ സംഘത്തിലെ ഒരാളെ കാണാതായി: കാണാതായത് വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയ് സന്തോഷിനെ (20)

Spread the love

സ്വന്തം ലേഖകൻ

വൈക്കം: പുതുവത്സരം അടിച്ചു പൊളിക്കാൻ ഗോവയിൽപ്പോയ വൈക്കം സ്വദേശികളായ മൂന്നു സുഹൃത്തുക്കളിൽ ഒരാളെ കാണാതായെന്നു പരാതി.
വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷി (20) നെയാണ് കാണാതായത്. കഴിഞ്ഞ 29നാണ് ഇവർ വൈക്കത്തു നിന്നു ഗോവയിലേക്ക്പോയത്. 30ന് ഗോവയിലെത്തി പുതുവത്സരാഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു. മലയാളിയായ ഒരാൾ സംഘടിപ്പിച്ചഡി ജെ പാർട്ടിയിലും ഇവർ പങ്കെടുത്തിരുന്നു.

രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ മുതൽ സഞ്ജയ് സന്തോഷിനെ കാണാതായെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കൾ വിവരമറിച്ചതിനെ തുടർന്ന് ഗോവയിലെ മലയാളി അസോസിയേഷൻ മുൻകൈയെടുത്ത് ഗോവ പോലീസിൽ പരാതിനല്കി.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപറമ്പ് പോലീസും ഗോവ പോലീസുമായി ബന്ധപ്പെട്ടും സ്വന്തം നിലയ്ക്കും യുവാവിനെ കണ്ടെത്താനായി ശ്രമങ്ങൾ ഊർജിതമാക്കി. സഞ്‌ജയ് സന്തോഷിന്റെ പിതാവ് സന്തോഷും സുഹൃത്തും ഗോവയിലെത്തി സഞ്‌ജയിനൊപ്പം വിനോദ യാത്രയ്ക്കു പോയ സുഹൃത്തുക്കളുടെ അടുത്തെത്തി മലയാളി അസോസിയേഷന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി ജെ പാർട്ടിയിൽ പങ്കെടുത്ത സഞ്ജയും സുഹൃത്തുക്കളും ലഹരി ഉപയോഗിച്ച് ലക്കുകെട്ട് സുഹൃത്തുക്കൾ തമ്മിലോ മറ്റാരെങ്കിലുമായോ സംഘർഷത്തിലേർപ്പെട്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. നിർധന കുടുംബാംഗമായ സഞ്ജയ് പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു.