കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ർ സ്മാരക പു​ര​സ്കാരം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ മാധ്യമം റിപ്പോർട്ടർ ആർ. സുനിലിന്​ സമ്മാനിച്ചു

Spread the love

കോട്ടയം: അട്ടപ്പാടിയിലെ ആദിവാസികൾ ഭൂരിഭാഗവും ഭൂമിയില്ലാത്തവരായി മാറിയെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ആദിവാസികൾക്ക്​ അവകാശപ്പെട്ട ഭൂമി പലരും ഭീഷണിപ്പെടുത്തി കൈക്കലാക്കി.

നിയമസഭയിൽ ഇക്കാര്യം താൻ പല തവണ ഉന്നയിച്ചിട്ടുണ്ട്​. അട്ടപ്പാടിയിലെ ഭൂമിപ്രശ്നം വാർത്തയാക്കിയതിനാണ്​ ആർ. സുനിലിന്​ പുരസ്കാരമെന്നതിൽ അഭിമാനമു​ണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാരം ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിന്​ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘അ​ട്ട​പ്പാ​ടി​യി​ലെ 1,932 പ​ട്ട​യ​ങ്ങ​ളു​ടെ ഭൂ​മി എ​വി​ടെ’, ‘അ​ട്ട​പ്പാ​ടി​യി​ൽ ഇ​ല്ലാ​ത്ത ഭൂ​മി​ക്ക് ആ​ധാ​രം ച​മ​ക്കു​ന്ന​ത് ആ​രാ​ണ്’ എ​ന്നീ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്.

പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ അനീഷ്​ കുര്യൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ്​ വർഗീസ്​ അനുസ്മരണ പ്രഭാഷണം നടത്തി. കൂരോപ്പട പഞ്ചായത്ത്​ പ്രസിഡന്‍റ്​ അമ്പിളി മാത്യു, പ്രസ്​ ക്ലബ്​ സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.