മാസ്‌കിനും സാനിറ്റൈസറുകൾക്കും അമിത വില: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോട്ടയത്ത് 9 സ്ഥാപനങ്ങൾക്കെതിരെ കേസ്
സ്വന്തം ലേഖകൻ
കോട്ടയം: മാസ്‌കിനും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കിയ കോട്ടയത്തെ ഒൻപതു സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കോട്ടയത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ നിന്നും 80,000 രൂപ പിഴ ഈടാക്കി.
അവശ്യസാധന നിയന്ത്രണ നിയമനുസരിച്ച് മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും 100 മുതൽ 150 രൂപാ വരെ കൂട്ടിവാങ്ങിയതായി കണ്ടെത്തി.300 രൂപ വിലയുള്ള സാനിറ്റൈസർ 400 രൂപയ്ക്കാണ് വിറ്റത്. പായ്ക്ക് ചെയ്ത മുളക്, മല്ലി, മസാലപ്പൊടികൾ എന്നിവർക്കും കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ ഇന്ന് താക്കീതിൽ ഒതുക്കി. നാളെ മുതൽ കർശന നടപടി ഉണ്ടാവുമെന്ന് കടക്കാർക്ക് മുന്നറിയിപ്പ് നൽകി.ഭക്ഷ്യസുരക്ഷ, റവന്യു, പൊതുവിതരണം എന്നീ വകുപ്പുകൾ സംയോജിച്ചായിരിക്കും വരുംദിനങ്ങളിൽ റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് അസി.കൺട്രോളർമാരായ എം. സഫിയ, എൻ.സി സന്തോഷ്, ഇൻസ്‌പെക്ടർമാരായ കെ.ബി ബുഹാരി, എം.എം ബിജു, എ.കെ സാബു, വി.സി മനോജ് എന്നിവർ നേതൃത്വം നൽകി.