play-sharp-fill
ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക, നിങ്ങളാണ് ഇന്നത്തെ താരങ്ങൾ, ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി അത്രപെട്ടെന്നാരും മറക്കില്ല, സൂപ്പർതാരങ്ങളായി ശുചീകരണ തൊഴിലാളികൾ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇരുന്നത് പ്ലാസ്റ്റിക് കസേരയിൽ എല്ലാവർക്കും പിന്നിൽ

ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക, നിങ്ങളാണ് ഇന്നത്തെ താരങ്ങൾ, ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി അത്രപെട്ടെന്നാരും മറക്കില്ല, സൂപ്പർതാരങ്ങളായി ശുചീകരണ തൊഴിലാളികൾ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇരുന്നത് പ്ലാസ്റ്റിക് കസേരയിൽ എല്ലാവർക്കും പിന്നിൽ

കോഴിക്കോട്: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി ഇനിയാരും അത്രപെട്ടെന്നൊന്നും മറക്കില്ല. എല്ലാവർക്കും ഓർമ്മയുണ്ടാകും ആ മുഖങ്ങൾ.

സിൽവർഹിൽസ് പബ്ലിക് സ്കൂൾ ശുചീകരണവിഭാഗത്തിലെ ജോലിക്കാരാണ് ഒറ്റദിവസംകൊണ്ട് സൂപ്പർതാരങ്ങളായത്. അവർക്ക് അത്രകണ്ട് പ്രാധാന്യമുണ്ടെന്ന് ഓർമ്മപ്പെടുത്തിയതാവട്ടെ സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും.

ശുചിത്വമാർന്ന ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണവിഭാഗം ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദരം ഏറ്റുവാങ്ങി ഇവർ സ്റ്റേജിൽ നിൽക്കെയാണ് പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ അനൗൺസ്‌മെന്റ് വന്നത് -ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക, നിങ്ങളാണ് ഇന്നത്തെ താരങ്ങൾ.

എന്തുചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി. എല്ലാവരും നോക്കിനിൽക്കാതെ വന്നിരിക്കൂ… പിന്നാലെവന്നൂ കേന്ദ്രമന്ത്രിയുടെ നിർബന്ധം. പതുക്കെവന്ന് സീറ്റുകളിലിരിക്കുമ്പോഴും മിക്കവരുടെയും മുഖത്ത് ഞെട്ടൽമാറിയിരുന്നില്ല.

അപ്പോഴേക്കും സൂപ്പർതാരം വന്ന് എല്ലാവരുടെയും സീറ്റിന് പിന്നിലായിനിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിർത്തി. അതിഥികൾക്കൊപ്പം സന്തോഷവും സംഭ്രമവും നിറഞ്ഞ മുഖത്തോടെ സിൽവർഹിൽസിന്റെ സ്വന്തം ചേട്ടനും ചേച്ചിമാരും ക്യാമറകളിലും മനസ്സുകളിലും നിറഞ്ഞു.

കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണൻ, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരമേറ്റുവാങ്ങിയ ജീവനക്കാർ.

നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് അദ്ദേഹം ഇരുന്നത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം സംഘാടകർ കസേര മാറ്റിനൽകുകയായിരുന്നു.

വലിയ കസേരകൾക്ക് നടുവിലെ ചെറിയ പ്ലാസ്റ്റിക് കസേര, കാര്യമറിയാത്തതിനാൽ എം.പി.യും എം.എൽ.എ.യുമടക്കമുള്ളവർക്കിടയിൽപ്പോലും ചർച്ചയുമായി.