പ്ലാസ്റ്റിക്കിന്  ഗുഡ് ബൈ പറയാം, ആര്‍ത്തവസമയത്ത് ഉപയോഗിക്കാന്‍ ‘കോട്ടണ്‍ ക്ലോത്ത് പാഡ്’…

പ്ലാസ്റ്റിക്കിന് ഗുഡ് ബൈ പറയാം, ആര്‍ത്തവസമയത്ത് ഉപയോഗിക്കാന്‍ ‘കോട്ടണ്‍ ക്ലോത്ത് പാഡ്’…

സ്വന്തംലേഖകൻ

ആര്‍ത്തവസമയത്ത് തുണിയുപയോഗിക്കുന്ന രീതി മാറിയതോടെ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും വിപ്ലവം സൃഷ്ടിച്ചു ‘മെന്‍സ്ട്രല്‍ കപ്പ്’ കടന്നുവന്നെങ്കിലും ഇപ്പോഴും പലയിടങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ ഒരു സ്വീകാര്യത ഇതിനു ലഭിച്ചിട്ടില്ല. തുണി ഉപയോഗിക്കുന്നതിനും പാഡ് ഉപയോഗിക്കുന്നതിനുമെല്ലാം അതിന്റെതായ കുറവുകളുണ്ട്. തുണി ഉപയോഗിക്കുമ്പോള്‍ നേരിടുന്ന അസൗകര്യങ്ങളുടെ പേരിലാണ് മിക്കവരും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. വീട്ടില്‍ തന്നെയിരിക്കുന്ന ഒരു വിഭാഗം വീട്ടമ്മമാര്‍ ഒഴികെയുള്ള എല്ലാ വിഭാഗക്കാരും അങ്ങനെ സാനിറ്ററി പാഡുകളിലേക്ക് ശീലം മാറ്റി. എന്നാല്‍ അപ്പോഴാകട്ടെ, പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ചിലര്‍ക്ക് അലര്‍ജി, മറ്റ് ചിലര്‍ക്കാകട്ടെ ഇത് തൊലിയില്‍ ഉരഞ്ഞ് മുറിവ്. നനവ് അകത്തേക്ക് വലിച്ചെടുക്കുന്നതിനാല്‍ ഈര്‍പ്പം അനുഭവപ്പെടാതെ പാഡ് മാറാന്‍ കൂടുതല്‍ സമയമെടുത്ത് അണുബാധ- അങ്ങനെ പോകുന്നു പാഡുകളെ കുറിച്ചുള്ള പരാതികള്‍. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിച്ചാണ് ‘മെന്‍സ്ട്രല്‍ കപ്പ്’ വന്നതെങ്കിലും അത് ഉപയോഗിക്കുന്നതിലെ അവ്യക്തത കൊണ്ടുതന്നെ മിക്ക സ്ത്രീകളും അതില്‍ ആകൃഷ്ടരായില്ല. ഉള്ളതില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നത് എന്ന നിലയില്‍ സാനിറ്ററി പാഡുകളുമായി മുന്നോട്ടുപോകുമ്പോഴാണ് തുണി കൊണ്ട് തന്നെയുള്ള പാഡുകള്‍ വരുന്നത്. 

തുണി കൊണ്ടുള്ള പാഡുകള്‍…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നതാണ് തുണി  കൊണ്ടുള്ള പാഡുകളുടെ ഏറ്റവും വലിയ ഗുണം. ആര്‍ത്തവസമയത്തെ വേദന, അണുബാധ, അസ്വസ്ഥത ഇതെല്ലാം ഒഴിവാക്കാന്‍ തുണി കൊണ്ടുള്ള പാഡ് ഉപയോഗിക്കുന്നതോടെ സാധ്യമാകും. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വലിയ സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നാണ് ‘ക്ലോത്ത് പാഡ്’ ആളുകള്‍ വാങ്ങിക്കുന്നത്. ഓരോരുത്തര്‍ക്കും അവനവന്റെ ‘സൈസ്’ അനുസരിച്ച് ഇത് തെരഞ്ഞെടുക്കാം. സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിന് സമാനമായിത്തന്നെയാണ് ഇതിന്റെയും ഉപയോഗം. വീട്ടിന് പുറത്തുപോകുമ്പോഴാണെങ്കില്‍ ഉപയോഗിച്ച പാഡ് മടക്കി, കവറിലാക്കി ബാഗിലോ മറ്റോ സൂക്ഷിക്കണം. പിന്നീട് സൗകര്യാനുസരണം വീട്ടിലെത്തിയ ശേഷം വൃത്തിയാക്കാം. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം, ഈ പാഡ് മുഴുവനായി ഈര്‍പ്പത്തിലായാല്‍ പിന്നെ പുറത്തേക്ക് നനവ് എത്തും. അതിന് മുമ്പായി ഇത് മാറാന്‍ ശ്രമിക്കണം. എന്നാല്‍ ഇത്തരം പോരായ്കകള്‍ ഉണ്ടെങ്കിലും വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഏറ്റവും ആരോഗ്യകരമായത് ഇതുതന്നെയാണെന്നാണ് പുതിയ കാലത്തെ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. 

ക്ലോത്ത് പാഡിന്റെ ഏറ്റവും വലിയ ഗുണം….

സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്നതോടൊപ്പം തന്നെ മറ്റൊരു ഗുണം കൂടി ഇതിനുണ്ട്. സാനിറ്ററി നാപ്കിനുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് തുണി കൊണ്ടുള്ള പാഡുകള്‍ പ്രചാരത്തിലെത്തിയിരിക്കുന്നത്. മണ്ണില്‍ അലിഞ്ഞ് പോകാത്ത പ്ലാസ്റ്റിക് പാഡുകളുടെ വൃത്തികേടില്‍ നിന്ന് പ്രകൃതിയെ രക്ഷിക്കാനാണും ‘ക്ലോത്ത് പാഡ്’ സഹായകമാകുന്നു. ഇത്തരത്തില്‍ ‘ജൈവികമായ’ രീതിയെന്ന നിലയിലും ക്ലോത്ത് പാഡുകള്‍ വലിയ രീതിയില്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്.