play-sharp-fill
സനിൽ ഫിലിപ്പിന് വേണ്ടി കൂട്ടുകാർ ഒന്നിക്കുന്നു: സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ പിറവിയെടുത്തു; ആദ്യത്ത കർമ്മ പദ്ധതി മാധ്യമ പുരസ്‌കാരം; ജൂൺ 29 ന് പുരസ്‌കാരം സമ്മാനിക്കും

സനിൽ ഫിലിപ്പിന് വേണ്ടി കൂട്ടുകാർ ഒന്നിക്കുന്നു: സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ പിറവിയെടുത്തു; ആദ്യത്ത കർമ്മ പദ്ധതി മാധ്യമ പുരസ്‌കാരം; ജൂൺ 29 ന് പുരസ്‌കാരം സമ്മാനിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഒരു പതിറ്റാണ്ട് കാലം കേരളത്തിലെ, പ്രത്യേകിച്ച് കോട്ടയത്തെ ദൃശ്യമാധ്യമ രംഗത്ത് നിറഞ്ഞു നിന്ന സനിൽ ഫിലിപ്പിന്റെ ഓർമ്മയ്ക്കായി കൂട്ടുകാർ കൈ കോർക്കുന്നു. ഒരു തവണ പരിചയപ്പെട്ടാൽ പിന്നീട് മറക്കാനാവാത്ത അടുപ്പമുണ്ടാക്കിയിരുന്ന അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സനിൽ ഫിലിപ്പിന്റെ ഓർമ്മ നിലനിർത്താനായാണ് മാധ്യമ രംഗത്തെ സുഹൃത്തുക്കൾ ചേർന്ന് സനിൽ ഫിലിപ്പ് ഫൗണ്ടേഷന് രൂപം നൽകിയിരിക്കുന്നത്. ആദ്യ കർമ്മ പദ്ധതിയായി സനിൽ ഫിലിപ്പിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു മാധ്യമ പുരസ്‌കാരമാണ് ഏർപ്പെടുത്തുന്നത്. സനിലിന്റെ സുഹൃത്ത് എം.എസ് അനീഷ്‌കുമാർ ചെയർമാനായും, ഷാനോസ് ഡേവിഡ് കൺവീനറായുമുള്ള സമിതിയാണ് പ്രഖ്യാപനം നടത്തിയത്.
2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേക്ഷണം ചെയ്ത സാമൂഹിക പ്രതിബന്ധതയുള്ള ടെലിവിഷൻ സ്റ്റോറികൾക്കാണ് പുരസ്‌കാരം ഏർപ്പെടുത്തുന്നത്. 45 സെക്കൻഡ് മുതൽ ഒന്നര മിനിറ്റ് വരെയുള്ള സ്റ്റോറികളുടെ വീഡിയോകൾ ഇമെയിലായി അവാർഡിന് അയക്കാം. സ്ഥാപനമേധാവിയുടെ സംപ്രേക്ഷണ സാക്ഷ്യപത്രവും ഉൾപ്പെടുത്തി വേണം വീഡിയോ അവാർഡിനായി അയക്കേണ്ടത്. മെയ് 30 നകം അയക്കുന്ന എൻട്രികളാണ് അവാർഡിനായി പരിഗണിക്കുക. 25,000 രൂപയും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂൺ 29 ന് പൊതുചടങ്ങിൽ സൃഷ്ടികൾ വിതരണം ചെയ്യും.
അപേക്ഷകൾ അയക്കേണ്ടി ഇമെയിൽ വിലാസം [email protected]