കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകന് നേരെ ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണം ; മർദ്ദിക്കുകയും നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു

Spread the love

കോട്ടയം : ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണത്തിന് ഇരയായതായി കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകൻ. കോട്ടയം മുട്ടുചിറ സ്വദേശിയും പാസ്റ്ററുമായ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

ശാരീരിക ഉപദ്രവത്തിനു പുറമെ നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ബിഹാറില്‍ മാർച്ച്‌ 3 -നാണ് സംഭവം  നടന്നത്. അടിച്ച്‌ നിലത്ത് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തതായി സണ്ണി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സണ്ണിയുടെ ഞരമ്ബുകള്‍ക്കും ക്ഷതമേറ്റിരുന്നു. ഭാര്യ കൊച്ചുറാണിയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്.

മർദ്ദിക്കുന്ന രംഗങ്ങള്‍ അക്രമി സംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനും കൊണ്ട് കേരളത്തിലേക്ക് രക്ഷപെടുകയായിരുന്നെന്നും  സണ്ണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group