സിനിമാ പ്രവർത്തകർ മാറിടം വലുതാക്കാൻ ഉപദേശിച്ചു ; മാറിടം വലിപ്പമുള്ളതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപ്പെട്ടു ;അഭിനയിക്കുമ്പോൾ മാറിടത്തിന് വലിപ്പം തോന്നിക്കാനായി പാഡുകള്‍ ധരിക്കേണ്ടി വന്നു;വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സന്ധ്യ മൃദുൽ

Spread the love

ന്യൂഡൽഹി :മാറിടത്തിന് വലിപ്പം തോന്നിപ്പിക്കാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി പാഡുകള്‍ ധരിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി സന്ധ്യ മൃദുൽ . സിനിമാ ലോകത്തു നിന്നും മാറിടം വലിപ്പമുള്ളതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യം ഉയര്‍ന്നുവെന്നും താനത് നിരസിച്ചുവെന്നും അവര്‍ പറഞ്ഞു.

video
play-sharp-fill

താന്‍ ബോഡിയിമിങ് തന്‍്റെ കരിയറിന്‍്റെ തുടക്കത്തില്‍ നേരിട്ടിട്ടുണ്ടെന്നും തനിക്ക് നിരവധി പരിഹാസങ്ങള്‍ അതിന്‍്റെ പേരില്‍ കേള്‍ക്കേണ്ടി വന്നുവെന്നും നടി വ്യക്തമാക്കി. ‘നിങ്ങള്‍ ഒരു വാംപയറിനെ പോലെയാണ്. എന്നാല്‍ നിങ്ങളുടെ ശരീരം അതിനോട് യോജിക്കുന്നില്ല. ‘ നടിക്ക് ഇത്തരത്തിലുള്ള നിരവധി പരിഹാസങ്ങളാണ് കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. പല കാലയളവില്‍ സമാനമായ പരിഹാസങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ചില സിനിമാ പ്രവര്‍ത്തകര്‍ കുറച്ചു കാലം മുന്‍പുതന്നെ തന്നോട് മാറിടം വലുതാക്കാന്‍ ഉപദേശിച്ചിരുന്നതായി നടി തന്‍്റെ സമൂഹമാധ്യമ പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. സന്ധ്യ മൃദുല്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എച്ച്‌ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് പങ്കുവച്ചത്. താന്‍ സ്തനം വലുതാക്കാനുള്ള നിര്‍ദ്ദേശം നിരസിച്ചതായും നടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group