video
play-sharp-fill

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ സാന്ദ്രാ തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി; കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ സാന്ദ്രാ തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി; കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം

Spread the love

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തില്‍ അധിക്ഷേപിച്ചെന്ന നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം.

നിർമാതാവ് ആന്റോ ജോസഫ് ആണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറല്‍ സെക്രട്ടി ബി രാകേഷ്, അനില്‍ തോമസ്, ഒസേപ്പച്ചൻ വാളക്കുഴി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

സ്ത്രീത്വ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ വിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്ക് വിളിച്ചുവരുത്തി അസോസിയേഷൻ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് സാന്ദ്രാ തോമസ് പരാതി നല്‍കിയത്. ഇതിനെത്തുടർന്ന് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. തുടർന്ന് തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.