പഴയ ബിസിനസ് പാര്‍ട്ണര്‍ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കില്‍ ഇപ്പോൾ  വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണ കമ്ബനിയില്‍ നടന്ന സംഘര്‍ഷവും ചര്‍ച്ചയാകുന്നു : സാന്ദ്രയുടെ വിവാഹത്തിനുശേഷം നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങൾ പരിഹരിക്കാൻ ഓഫീസിലെത്തിയ  സാന്ദ്രയെ വിജയ് ബാബു മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി

പഴയ ബിസിനസ് പാര്‍ട്ണര്‍ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കില്‍ ഇപ്പോൾ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണ കമ്ബനിയില്‍ നടന്ന സംഘര്‍ഷവും ചര്‍ച്ചയാകുന്നു : സാന്ദ്രയുടെ വിവാഹത്തിനുശേഷം നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങൾ പരിഹരിക്കാൻ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി

സ്വന്തം ലേഖകൻ
പഴയ ബിസിനസ് പാര്‍ട്ണര്‍ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള പഴയ തര്‍ക്കങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

തങ്ങളുടെ നിര്‍മ്മാണ കമ്ബനിയുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ വിജയ് ബാബു തന്നെ ക്രൂരമായി ആക്രമിച്ചിരുന്നു എന്ന് ആദ്യം പരാതി നല്‍കിയെങ്കിലും പിന്നീട് അത് പെട്ടെന്നുണ്ടായ ക്ഷോഭത്തിലെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ സാന്ദ്രാ തോമസ് തന്നെ ലഘൂകരിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍, സൈക്കോയാണ് വിജയ് ബാബു എന്ന് ഇപ്പോള്‍ സാന്ദ്രാ തോമസ് പ്രതികരിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണ കമ്ബനിയില്‍ നടന്ന സംഘര്‍ഷവും ചര്‍ച്ചയാകുകയാണ്.

കഴിഞ്ഞ ദിവസം സാന്ദ്ര പങ്കുവെച്ച വീഡിയോയ്‌ക്ക് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയായത്. വിജയ് ബാബുവിനെക്കുറിച്ച്‌ രണ്ട് വാക്ക് എന്നായിരുന്നു ഒരാള്‍ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഒരുപാട് നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാക്കളായിരുന്നു വിജയ് ബാബു – സാന്ദ്രാ തോമസ് കൂട്ടുകെട്ട്. എന്നാല്‍, വളരെ വിവാദങ്ങള്‍ക്കൊടുവിലാണ് 2017ല്‍ വിജയ് ബാബുവും സാന്ദ്രാ തോമസും നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥാവകാശത്തെക്കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അടിച്ചുപിരിഞ്ഞത്. ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥരില്‍ ഒരാളായ സാന്ദ്രാ തോമസാണ് നിര്‍മാണപങ്കാളിയും നടനുമായ വിജയ് ബാബു മര്‍ദിച്ചെന്നാരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. എന്നാല്‍, പിന്നീട് വിജയ് ബാബുവിനെ ന്യായീകരിച്ച്‌ സാന്ദ്ര തോമസ് തന്നെ രം​ഗത്തെത്തിയിരുന്നു.

2017 ജനുവരി ആദ്യമാണ് തന്നെ വിജയ് ബാബു മര്‍ദ്ദിച്ചെന്നാരോപിച്ച്‌ സാന്ദ്ര തോമസ് പരാതി നല്‍കുന്നത്. സാന്ദ്രയുടെ വിവാഹത്തിനുശേഷം നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു തര്‍ക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസില്‍ എത്തിയത്. അവിടെ വച്ച്‌ വിജയ് ബാബു സാന്ദ്രയെ ഭര്‍ത്താവും ജീവനക്കാരും നോക്കി നില്‍ക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പൊറ്റക്കുഴിയിലുള്ള കമ്ബനിയുടെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇതേതുടര്‍ന്ന് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. വയറില്‍ ചവിട്ടേറ്റ സാന്ദ്രയെ കടുത്ത വേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ഫ്രൈഡേ ഫിലിംസില്‍ നിന്നും പിന്മാറിയ സാന്ദ്ര തോമസ് അന്ന് സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞിരുന്നു.

അന്നത്തെ സംഭവത്തെ കുറിച്ച്‌ സാന്ദ്ര തോമസ് പിന്നീട് പറഞ്ഞത് ഇങ്ങനെ: “ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച്‌ നാളുകള്‍ക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങള്‍ തമ്മില്‍ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്ബോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും ഞാന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും ഞാന്‍ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു” എന്ന് സാന്ദ്ര പറയുന്നു.

ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എനിക്ക് സഹിക്കാന്‍ പറ്റോ? ഞാന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി. അതാണ് സംഭവിച്ചതെന്നും സാന്ദ്ര പറഞ്ഞു.

“ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. ഞാന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. എല്ലാരും പറഞ്ഞു ഫ്രൈഡേ ഫിലിം ഹൗസ് നിന്റെ ബേബിയല്ലേ, നീ കൂടി ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ എന്ന്. വിജയ് പോലും പറഞ്ഞു. കുറച്ച്‌ ശതമാനമെങ്കിലും ഫ്രൈഡേ ഫിലിം ഹൗസില്‍ വെയ്ക്ക് എന്ന്. സിനിമയേ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്ക് ഞാന്‍ ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത്. ഒരു ഹാപ്പി ഫാമിലിയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം. ലൈഫ് കൊണ്ടുവന്ന് എന്നെ ബിസിനസിലേക്കിട്ടു. അതിലൊരു മിടുക്ക് എനിക്കുണ്ട്”, സാന്ദ്ര പറയുന്നു.