video
play-sharp-fill

‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’…! ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ ; നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ കുടുംബജീവിതം ഉണ്ടാവില്ല ; വിവാദ പരാമർശവുമായി സന്തോഷ് വർക്കി

‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’…! ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ ; നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ കുടുംബജീവിതം ഉണ്ടാവില്ല ; വിവാദ പരാമർശവുമായി സന്തോഷ് വർക്കി

Spread the love

സ്വന്തം ലേഖകൻ

മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഭാമ.

നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും എല്ലാം ഭാമ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന സമയത്തായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ ഭാമ വിവാഹം കഴിച്ചു. തുടര്‍ന്ന് 2020 ഡിസംബറിലാണ് ഭാമയ്ക്ക് മകള്‍ ജനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ, ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഭാമ തന്റെ സോഷ്യൽമീഡിയ പേജിൽ ചില മാറ്റങ്ങൾ വരുത്തിയതോടെ ആണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ ഭാമ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. താരം വിവാഹമോചിതയാകാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാൻ ഭാമ തയ്യാറായിരുന്നില്ല.

ഇതോടെയാണ്, ഭാമയെയും സിനിമ നടിമാരെയും അധിക്ഷേപിച്ച് സന്തോഷ് വർക്കി രംഗത്തെത്തിയത്. ‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. പല നടിമാരും നാലുവിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. എന്നാൽ, അതുകൊണ്ട് ദൈവം അവർക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ് എന്നും സന്തോഷ് വർക്കി പറയുന്നു.

നിരവധി ആളുകളാണ് സന്തോഷ് വർക്കിയുടെ വീഡിയോക്ക് കമന്റുമായെത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു.