പരാതിക്കാരിയെ അപമാനിച്ചിട്ടില്ല; പരാതികൾ രാഷ്ട്രീയ പ്രേരിതം മാത്രമാണ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സന്ദീപ് വാര്യർ

Spread the love

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇമെയിലിലൂടെയാണ് പരാതി അയച്ചത്.

video
play-sharp-fill

യുവതിയുടെ വിവാഹദിവസമാണ് അവര്‍ക്കൊപ്പം നിന്ന് ചിത്രം എടുത്തത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സമയത്ത് രാഹുലിനെതിരെ യുവതി പരാതി നല്‍കിയിരുന്നില്ല. യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, പരാതിക്കാരിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റായ രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് സന്ദീപ് വാര്യരെ സൈബർ പൊലീസ് പ്രതി ചേർത്തത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group