അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 5ന് പരിഗണിക്കും

Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ പീഡനപരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ   നാലാം പ്രതിയായ  കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 5ന് കോടതി പരിഗണിക്കും.

video
play-sharp-fill

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സന്ദീപ് വാര്യരുടെ ഹർജി പരിഗണിക്കുക. ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സന്ദീപ് മുൻ‌കൂർ ജാമ്യാപേക്ഷയില്‍ പറയുന്നത്.

അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി വ്യാപക തിരച്ചില്‍ ആരംഭിചിരിക്കുകയാണ് പൊലീസ്. തമിഴ്‌നാട്ടിലും,പാലക്കാടും,പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് നിന്നും രാഹുല്‍ രക്ഷപെട്ടത് ഒരു സിനിമാതാരത്തിന്റെ കാറിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റന്നാള്‍ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.