‘സന്ദേശം’ പോലൊരു രാഷ്ട്രീയഹാസ്യ സിനിമ മലയാളത്തില്‍ പിന്നീട് സംഭവിച്ചിട്ടില്ല: വിനീത് ശ്രീനിവാസന്‍

Spread the love

സ്വന്തം ലേഖകൻ

ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ച സിനിമകളെ കുറിച്ച് നടന്‍ വിനീത് ശ്രീനിവാസന്‍. പ്രിയദര്‍ശന്റെ ‘തേന്‍മാവിന്‍ കൊമ്പത്തും’,സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടികെട്ടില്‍ ഒരുങ്ങിയ ‘സന്ദേശ’വുമാണ് തനിക്ക് പ്രിയപ്പെട്ട സിനിമകളെന്ന് വിനീത് മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ പിന്നീട് മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്നും വിനീത്.
1991 ലാണ് ശ്രീവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം റിലീസ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്ഷേപ ഹാസ്യ രൂപത്തില്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിച്ച ചിത്രമായിരുന്നു സന്ദേശം. മലയാളത്തിലെ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ശ്രീനിവാസന്‍, ജയറാം, തിലകന്‍, കവിയൂര്‍ പൊന്നമ്മ, സിദ്ധിഖ്, കെ.പി.എ.സി ലളിത, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ എന്നിവരയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.