പൗരത്വ നിയമഭേദഗതി: മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുട്ടുകുത്തും : സിപിഎം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിനെ പണം സമ്പാദിക്കാനുള്ള മാർഗമായാണ് കാണുന്നതെന്ന ബിജെപി വക്താവ് സന്ദീപ് വാര്യർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:പൗരത്വ നിയമഭേദഗതിയ്ക്ക് മുന്നിൽ മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുട്ടുകുത്തുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രി എയ്ത അസ്ത്രമാണ് പൗരത്വനിയമമെന്നും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും സംസ്ഥാന സർക്കാരിനെ സന്ദീപ് വാര്യർ രൂക്ഷമായി വിമർശിച്ചു.

സിപിഎം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിനെ പണം സമ്പാദിക്കാനുള്ള മാർഗമായാണ് കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന സി.എ എ അനുകൂല ജന ജാഗരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ സംരക്ഷിക്കുമെന്ന ഉറപ്പുള്ളതിനാലാണ്ട് സർക്കാർ ജീവനക്കാർ തന്നെ ഫണ്ട് തട്ടിപ്പിന് കൂട്ടു നിന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.