‘ഒരിക്കല്‍ ഉംറ കര്‍മ്മത്തിന് പോയതിന് സിപിഎം പുറത്താക്കി; ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍’; കാലം കരുതിവച്ച കാവ്യനീതിയാണെന്ന് സന്ദീപ് വാര്യര്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയോഗിക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടിയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കല്‍ ഉംറ കര്‍മ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കി ബിജെപി നിയോഗിച്ചത് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

“കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരില്‍ കണ്ട് അഭിനന്ദിച്ചു. ഒരിക്കല്‍ ഉംറ കര്‍മ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കി ബിജെപി നിയോഗിച്ചിരിക്കുന്നു. കാലം കരുതിവച്ച കാവ്യനീതി എന്നാല്‍ ഇതൊക്കെയാണ്‌.”