
സ്വന്തം ലേഖിക
പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അജ്ഞാതന്‍ അതിക്രമിച്ച് കയറിയതായി പരാതി.
സന്ദീപ് വാര്യര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പാലക്കാട് സഞ്ജിത്ത് വധക്കേസിന് പിന്നാലെ സന്ദീപിനെതിരെയും എസ്ഡിപിഐ വധഭീഷണി മുഴക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി.
സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സന്ദീപ് വാര്യരുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.