play-sharp-fill
എഴുമറ്റൂര്‍ സ്‌കൂളില്‍ പഠിച്ച ആര്‍ എസ് എസുകാരന്‍; പരിവാര്‍ പ്രചരണങ്ങളില്‍ തിരുവല്ലയിലെ പ്രധാനി; സന്ദീപിനെ കുത്തിക്കൊന്നതിന് പിന്നില്‍ യുവമോര്‍ച്ചയുടെ പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍;  27 കൊല്ലത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചത് ജിഷ്ണുവും സന്ദീപുമായി വൈരാഗ്യം കൂട്ടി; ഒപ്പം വ്യക്തിപരമായ പ്രശ്നങ്ങളും ജിഷ്ണുവിനെ കൊലപാതകത്തിലേക്ക് നയിച്ചു; ജിഷ്ണുവിൻ്റെ വാൾമുനയിൽ നാട്ടുകാര്‍ക്ക് നഷ്ടമാകുന്നത് സാമൂഹിക സേവന രംഗത്തെ അതിശക്തനെ

എഴുമറ്റൂര്‍ സ്‌കൂളില്‍ പഠിച്ച ആര്‍ എസ് എസുകാരന്‍; പരിവാര്‍ പ്രചരണങ്ങളില്‍ തിരുവല്ലയിലെ പ്രധാനി; സന്ദീപിനെ കുത്തിക്കൊന്നതിന് പിന്നില്‍ യുവമോര്‍ച്ചയുടെ പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍; 27 കൊല്ലത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചത് ജിഷ്ണുവും സന്ദീപുമായി വൈരാഗ്യം കൂട്ടി; ഒപ്പം വ്യക്തിപരമായ പ്രശ്നങ്ങളും ജിഷ്ണുവിനെ കൊലപാതകത്തിലേക്ക് നയിച്ചു; ജിഷ്ണുവിൻ്റെ വാൾമുനയിൽ നാട്ടുകാര്‍ക്ക് നഷ്ടമാകുന്നത് സാമൂഹിക സേവന രംഗത്തെ അതിശക്തനെ

സ്വന്തം ലേഖിക

തിരുവല്ല: പെരിങ്ങരയിലെ സാമൂഹിക സേവന രംഗത്തെ അതിശക്തമായി ഇടപെടുന്ന സഖാവായിരുന്നു സന്ദീപ് കുമാര്‍.

ഇടതു പക്ഷ വളര്‍ച്ചയ്ക്ക് മുന്നില്‍ നിന്ന നേതാവ്. 27 കൊല്ലത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതും മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ സന്ദീപിൻ്റെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം ജിഷ്ണുവും സന്ദീപുമായി വൈരാഗ്യം കൂട്ടി. ഇതിനൊപ്പം വ്യക്തിപരമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളേയും ചേര്‍ത്തു കൊലയ്ക്ക് ജിഷ്ണു എത്തിയത്.

ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലാണ് ഈ വിവരമുള്ളത്. എഴുമറ്റൂര്‍ സ്‌കൂളില്‍ പഠിച്ച ജിഷ്ണു ചാത്തങ്കേരി എന്നാണ് ഫെയ്‌സ്ബുക്കിലുള്ളത്. ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടെന്ന് സന്ദീപിന്റെ അച്ഛനും പറഞ്ഞു.

ഈ അടുത്ത ദിവസം വരെ ജിഷ്ണു ഫെയ്‌സ് ബുക്കില്‍ സജീവമായിരുന്നു. ഇതില്‍ നിന്ന് തന്നെ ആര്‍എസ്എസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാണ്. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിൻ്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ് എസ് ശ്രമത്തിൻ്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്‌എസ് ശ്രമം. ആര്‍എസ്‌എസിൻ്റെ കൊലക്കത്തിയാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്‌എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. സമഗ്രമായി അന്വേഷിച്ച്‌ മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലില്‍ വച്ച്‌ സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.