‘ റീമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം ?’ റിമാ കല്ലിങ്കലിന്റെ ‘ആരെടാ നാറി’ക്ക് സന്ദീപിന്റെ മറുപടി
സ്വന്തം ലേഖിക
കോട്ടയം : യുവമോർച്ചാ നേതാവ് സന്ദീപ് ജി വാര്യരും ചലച്ചിത്ര നടി റിമ കല്ലിങ്കലും തമ്മിലുള്ള സൈബർ പോര് വളരെ ശക്തമായി മുറുകുകയാണ്. റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് സന്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാവുമോ?’ എന്ന ചോദ്യമാണ് സന്ദീപ് പുതിയ ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള സൈബർ പോര് മുറുകുകയാണ്.
പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം നടത്തിയ സിനിമാ പ്രവർത്തകർക്കെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധിക്കുന്നവരെ തേടി ഇൻകം ടാക്സ്, എൻഫോഴ്സ്മന്റ് ഉദ്യോഗസ്ഥർ വരുമെന്നും കൃത്യമായി നികുതിയടച്ചില്ലെങ്കിൽ പിടിവീഴുമെന്നും സന്ദീപ് കുറിച്ചു. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല എന്നും സന്ദീപ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇതിനെതിരെ റിമയും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തെത്തി. ‘ചാണകത്തിൽ ചവിട്ടില്ലെ’ന്ന് ആഷിഖ് കുറിച്ചപ്പോൾ ‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിർത്താം’ എന്ന് റിമയും കുറിച്ചു. ഒപ്പം പവി ശങ്കർ എന്ന കലാകാരൻ വരച്ച നടി ഫിലോമിനയുടെ ‘ആരട നാറി നീ’ എന്ന ഐക്കോണിക് ഡയലോഗോടു കൂടിയ ചിത്രവും റിമ പങ്കുവെച്ചിരുന്നു. ഇതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ റിമക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി സന്ദീപ് രംഗത്തെത്തുകയായിരുന്നു.