അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചത് 60 കിലോ ചന്ദനത്തടികള്‍; വില്‍പനയ്ക്കായി തൊലി ചെത്തി ഒരുക്കിയ തടികള്‍ പിടിച്ചെടുത്ത് വനംവകുപ്പ്

Spread the love

തൃശൂര്‍: വില്‍പ്പനയ്ക്കായി ചെത്തിയൊരുക്കി വീട്ടില്‍ സൂക്ഷിച്ച 60 കിലോ ചന്ദനത്തടികള്‍ പിടിച്ചെടുത്ത് വനംവകുപ്പ്.

video
play-sharp-fill

വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി 72 കാരനായ രാഘവന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തടികളാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് പിടികൂടിയ ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു.