
കോട്ടയം: കോട്ടയം ജില്ലയിൽ ചന്ദനമരം കൃഷിക്ക് വനംവകുപ്പിനെ ഇതുവരെ താൽപര്യം അറിയിച്ചത് 54 കർഷകർ. ട്രീ ബാങ്കിങ് പദ്ധതിയുടെ ഭാഗമായി 10,000 തൈകൾ വനംവകുപ്പ് അപേക്ഷ നൽകിയ കർഷകർക്കു സൗജന്യമായി വിതരണം ചെയ്യും. കൂടാതെ മരത്തൈ പരിപാലനത്തിനു കർഷകർക്കു വനംവകുപ്പ് പ്രത്യേക ക്ലാസുകൾ നൽകും.
കേരള വന(ഭേദഗതി)ബിൽ നിയമമായാൽ സ്വകാര്യ ഭൂമിയിൽ നട്ടുവളർത്തിയ എല്ലാ ചന്ദനമരവും മുറിക്കാൻ സാധിക്കും. വനംവകുപ്പിൻ്റെ അനുമതി വാങ്ങി മുറിക്കുന്ന മരം വനംവകുപ്പ് വിൽപന നടത്തി കർഷകനു ലഭ്യമാക്കും.
മറയൂർ ചന്ദനത്തൈകളാണ് കർഷകർക്ക് നൽകുന്നത്. ഒക്ടോബർ ആദ്യം വിതരണം തുടങ്ങും. വനംവകുപ്പിന്റെ കൊല്ലത്തെ സാമൂഹിക വനവൽക്കരണ വിഭാഗം നഴ്സറിയിലാണ് മറയൂരിൽനിന്നു ശേഖരിച്ച ചന്ദനവിത്തുകൾ പാകികിളിർപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group