
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കൊയിലാണ്ടിയിൽ നിന്ന് 130 കിലോയോളം ചന്ദനം പിടികൂടിയത്.
മുച്ചുകുന്ന് സ്വദേശി വിനോദന്റെ വീട്ടിൽ നിന്നാണ് ചന്ദനം പിടികൂടിയത്. കേസിൽ വിനോദൻ, ബൈജു, ബജിൻ, രതീഷ് എന്നിവരെ പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ചന്ദനത്തിന് 5 ലക്ഷം രൂപ വില കണക്കാക്കുന്നതായും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും വിജിലൻസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദനത്തിനൊപ്പം, ഇലക്ട്രോണിക് ത്രാസ്, മാരുതി എക്‌സ്പ്രസോ കാർ, ഹോണ്ട ആക്ടീവ സ്‌കൂട്ടർ, വാക്കത്തി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.