
പത്തനംതിട്ട: എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് റവന്യു ഉദ്യോഗസ്ഥര്‍, ഇനി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നദികളിലെ മണല്‍ സമ്പത്ത് വാരിയെടുക്കാം.
തുലാവര്‍ഷത്തിന് മുൻപ് നദികളിലെ മണല്‍ വാരാന്‍ സാധിക്കുമോയെന്ന ചോദ്യമാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. ഒക്ടോബര്‍ അവസാനിക്കുന്നതിന് മുൻപ് ലേല നടപടികളിലേക്ക് കടന്നില്ലെങ്കില്‍ ഈ വര്‍ഷവും മണല്‍ വാരല്‍ ഉണ്ടാകില്ല.
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യ വാരമോ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. പിന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പെരുമാറ്റച്ചട്ടം പിന്‍വലിക്കാതെ അനുമതി നല്‍കാനാവില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞവര്‍ഷം ആദ്യം സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തിയാക്കി കടവുകളുടെ എണ്ണം നിശ്ചയിച്ച് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയപ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ തുടര്‍നടപടികള്‍ മരവിച്ചു.
കഴഞ്ഞ മഴക്കാലത്തിന് മുൻപ് മണല്‍ വാരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നതാണ്. കാലവര്‍ഷം ശക്തമായാല്‍ നദികളിലെ ജലനിരപ്പുയര്‍ന്ന് കരകളിലേക്ക് ഒഴുകമെന്ന ആശങ്കയുണ്ടായിരുന്നു. ഇത്തവണ തുലാവര്‍ഷം കനത്താല്‍ ആശങ്ക വര്‍ദ്ധിക്കും.