മൊബൈല്‍ഫോണ്‍ കളവ് പോകുകയോ…, അല്ലെങ്കില്‍ നമ്മുടെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുക്കുകയോ ചെയ്താൽ ഇനി ടെൻഷൻ അടിക്കേണ്ട ; ഈ വെബ്സൈറ്റിൽ പരിഹാരം

Spread the love

സ്വന്തം ലേഖകൻ

നമ്മുടെ നിത്യജീവിതത്തില്‍ വളരെ സഹായകരമാകുന്ന ഒരു ഡിവൈസാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ വിളിക്കുന്നത് മുതല്‍ നമ്മുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ശേഖരിച്ച് വെക്കുന്നത് വരെ മൊബൈല്‍ഫോണിലാണ്. മൊബൈല്‍ഫോണ്‍ കളവ് പോകുന്നത്, അല്ലെങ്കില്‍ നമ്മുടെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുക്കുന്നതൊക്കെ നമ്മില്‍ പലരുടെയും പേടി സ്വപ്‌നമാണ്. എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണാനായി ടെലികോം വകുപ്പിന്റെ സഞ്ചാര്‍സാഥി എന്ന പോര്‍ട്ടല്‍ ഉപയോഗിക്കാം. ഈ പോര്‍ട്ടല്‍ ഉപയോഗിച്ച്  നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ബ്ലോക്ക് ചെയ്യാം.

സഞ്ചാര്‍ സാഥിയുടെ മറ്റ് സവിശേഷതകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാര്‍സാഥിയുടെ വെബ്‌സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍നമ്പറും ഒ.ടി.പിയും നല്‍കിയാല്‍,അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കില്‍ ‘നോട്ട് മൈ നമ്പര്‍’ എന്നു കൊടുത്താലുടന്‍ ടെലികോം കമ്പനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.

ഇനി സെക്കന്റ്ഹാന്റ് ഫോണുകള്‍ വാങ്ങുന്നതിന് മുമ്പ് ഈ പോര്‍ട്ടലിലൂടെ ഫോണിന്റെ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പര്‍ നല്‍കി പരിശോധിച്ചാല്‍ ആ ഫോണ്‍ മോഷണം ചെയ്യപ്പെട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് കണ്ടെത്താന്‍ സാധിക്കും.ഐഎംഇഐ നമ്പര്‍ അറിയാന്‍ *#06# ഡയല്‍ ചെയ്യണം.

ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓള്‍റെഡി ഇന്‍ യൂസ് എന്നിങ്ങനെ കാണിച്ചാല്‍ വാങ്ങരുത്.നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും അപ്!ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താല്‍ പുതിയ സിം ഇട്ടാലും പ്രവര്‍ത്തിക്കില്ല.

ഇനി ബ്ലോക്ക് ചെയ്ത ഫോണ്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍ തന്നെ ഉപയോഗിക്കാം.സൈറ്റില്‍ ‘ബ്ലോക്ക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിലെ മൊബൈല്‍ നമ്പറുകള്‍, ഐഎംഇഐ നമ്പറുകള്‍ (*#06# ഡയല്‍ ചെയ്താല്‍ അറിയാം), പരാതിയുടെ പകര്‍പ്പ്, ബ്രാന്‍ഡ്, മോഡല്‍, ഇന്‍വോയ്‌സ്, പൊലീസ് സ്റ്റേഷന്‍ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നല്‍കി സബ്മിറ്റ് ചെയ്യുക. ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക.പൊലീസ് വഴി നിലവില്‍ സമാന റിക്വസ്റ്റ് പോയിട്ടുണ്ടെങ്കില്‍ ‘Request already exist for..’ എന്ന മെസേജ് ലഭിക്കും.ഫോണ്‍ തിരികെ ലഭിച്ചാല്‍ Unblock found mobile എന്ന ഓപ്ഷനില്‍ ‘ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി’ അടക്കം നല്‍കുക