
രാജ്യത്ത് സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാർ സ്മാർട്ട്ഫോണുകളില്‍ പുതുതായി പുറത്തിറക്കുന്ന ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബില്‍റ്റായി ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിശദീകരണവുമായികേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളില്‍ നിർബന്ധമല്ലെന്ന് വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന് സർക്കാർ മൊബൈല്‍ നിർമാണക്കമ്ബനികള്‍ക്ക് നിർദേശം നല്‍കിയെങ്കിലും ആവശ്യമില്ലാത്ത ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


