മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അപകട മരണം;സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അഭാവം;ഓട്ടോ ഡ്രൈവറെ കോടതി വെറുതെ വിട്ടു

Spread the love

മുണ്ടക്കയം: യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കോടതി വെറുതെ വിട്ടു.

video
play-sharp-fill

ഓട്ടോ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

അപകടം നടന്ന സമയത്ത് ഓട്ടോ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നുവെങ്കിലും, നിയമപരമായി അത് സ്ഥാപിച്ചെടുക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ശാസ്ത്രീയമായ തെളിവുകളുടെയോ കൃത്യമായ സാഹചര്യ തെളിവുകളുടെയോ അടിസ്ഥാനത്തിൽ കോടതിയിൽ ബോധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2014 ജൂൺ 20-നായിരുന്നു സനൽ ഫിലിപ്പിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. മുണ്ടക്കയത്തെ വീട്ടിൽ നിന്ന് ജോലിസ്ഥലമായ എറണാകുളത്തേക്ക് പോകാൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് വാഹനം മറിഞ്ഞത്.

അപകടത്തിൽ സനലിന്റെ സുഷുമ്‌നാ നാഡിക്കും കഴുത്തിനും അതീവ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്