ഹൃദയം കൊണ്ട് വാർത്തയെഴുതിയ ന്യൂസ് 18 റിപ്പോർട്ടർ സനൽ ഫിലിപ്പ് ഓർമ്മയായതിന്റെ രണ്ടാം വാർഷികത്തിൽ അയൽവാസിയും വഴികാട്ടിയുമായ ഏറ്റുമാനൂർ സി ഐ എ. ജെ തോമസ് സനലിനെ അനുസ്മരിക്കുന്നു
എ.ജെ തോമസ്
സനൽ ഫിലിപ്പെന്ന അനുജൻ വിടവാങ്ങി എന്നത് ഒരു ഓർമ്മപ്പെടുത്തലാണ്. ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ്, ഹൃദയം കൊണ്ട് വാർത്തയെഴുതിയ സനൽ, ഒരു റിപ്പോർട്ടർ ആരാവണം എങ്ങിനെയാകണം എന്ന് നമ്മെ കാട്ടിത്തന്ന വ്യക്തിയാണ്. ഒരു ചാനൽ റിപ്പോർട്ടറുടെ ആകാര ഭംഗിയില്ലാതെ, ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു സനൽ നയിച്ചിരുന്നത്.
പിന്നിട്ട വഴികളിൽ നിറഞ്ഞു നിന്ന കൂർത്ത മുള്ളുകളാകാം പുറമേ ആഡംബരങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സനലിനെ പഠിപ്പിച്ചത്. റിപ്പോർട്ടറെന്നതിൽ ഉപരി ഒരു സഹോദര തുല്യ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സനൽ കോട്ടയത്ത് റിപ്പോർട്ടറിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ വെസ്റ്റ് സി.ഐ ആയിരുന്നു. പൊലീസ് പത്രപ്രവർത്തക ബന്ധത്തിനപ്പുറം ഒരു അയൽവാസിയോടും ജേഷ്ഠ സഹോദരനോടുമുള്ള ബന്ധം എന്നും സനൽ കാട്ടിയിരുന്നു. ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളും തുറന്ന് പറയാനും, അഭിപ്രായം തേടാനും എന്നും സനൽ ശ്രമിച്ചിരുന്നു. ജീവിതം ആകാശത്തോളം ഉയരത്തിൽ ബാക്കി കിടക്കെയാണ്, യാത്ര പാതി വഴിയിൽ അവസാനിപ്പിച്ച് സനൽ മടങ്ങിയത്. ഓർക്കാപുറത്ത് സൈൻ ഓഫ് പറഞ്ഞ് ഫ്രെയിമിനു പുറത്തേക്കു നടന്നു മറഞ്ഞ സനൽ ഫിലിപ്പിന് സ്മരണാഞ്ജലി.
Whatsapp Group 1 | Whatsapp Group 2 |Telegram Group